രണ്ടാഴ്ചയ്ക്കുള്ളില്‍ നിരത്തിലെത്തിയത് 10000 ബര്‍ഗ്മാന്‍ സ്ട്രീറ്റ്


ആക്‌സസ് 125 സ്‌കൂട്ടറിന്റെ എഞ്ചിനിലാണ് ഇന്ത്യയില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ എന്‍ട്രി.

സുസുക്കി പുറത്തിറക്കിയ സ്റ്റൈലിഷ് സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റിന് മികച്ച സ്വീകാര്യത. ജൂലൈ 19ന് പുറത്തിറക്കിയ സ്‌കൂട്ടര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 10,000 സ്‌കൂട്ടറുകള്‍ നിരത്തിലെത്തിച്ചു. വിദേശ നിരത്തുകളിലെ സാന്നിധ്യമായിരുന്ന ബര്‍ഗ്മാന്‍ 650-ല്‍ നിന്ന് ഊര്‍ജമുള്‍കൊണ്ടാണ് ബര്‍ഗമാന്‍ സ്ട്രീറ്റ് നിരത്തിലെത്തിച്ചത്.

ഇന്ത്യന്‍ നിരത്തുകളില്‍ കണ്ട് ശീലിച്ച രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. പുതുമയാര്‍ന്ന ഹാന്‍ഡില്‍ ബാര്‍. വലിയ ഏപ്രണ്‍ എന്നിവ നല്‍കി വിദേശ ഛായയിലാണ് ബര്‍ഗ്മാന്‍ എത്തിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, മുന്നില്‍ നല്‍കിയിരിക്കുന്ന വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവയാണ് വാഹനത്തെ ആകര്‍ഷകമാക്കുന്നത്.

1880 എംഎം നീളവും 675 എംഎം വീതിയും 1140 എംഎം ഉയരവും 1265 എംഎം വീല്‍ബേസും നല്‍കിയാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് പുറത്തിറക്കിയത്. യുഎസ്ബി ചാര്‍ജിങ് സംവിധാത്തിനൊപ്പം ചെറിയ സ്റ്റോറേജ് സ്പേസ് മുന്നിലുണ്ട്.

ആക്‌സസ് 125 സ്‌കൂട്ടറിന്റെ എഞ്ചിനിലാണ് ഇന്ത്യയില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ എന്‍ട്രി. 6500 ആര്‍പിഎമ്മില്‍ 8.6 എച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. മുന്നില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുക.

സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്, ഇടതു കൈയിലുള്ള ബ്രേക്ക് ഉപയോഗിച്ചാല്‍ മുന്നിലും പിന്നിലും ഒരേ അളവില്‍ പ്രഷര്‍ ലഭിക്കുന്ന സിബിഎസ് ബ്രേക്ക് സിസ്റ്റവും വാഹനത്തിലുണ്ട്, ഇത് കൂടുതല്‍ ബാലന്‍സ് ലഭിക്കാന്‍ സഹായകമാണ്.

125 സിസി ശ്രേണയില്‍ ഹോണ്ട ഗ്രാസ്യ, ഹോണ്ട ആക്ടീവ 125, ടിവിഎസ് എന്‍ടോര്‍ക്ക്, അപ്രീലിയ SR 125 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ബര്‍ഗ്മാന്റെ എതിരാളികള്‍.

Content Highlights: More Than 10,000 Units of Suzuki Burgman Sold in 2 Weeks

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented