ന്നോ ഹൃദയത്തില്‍ കയറിയതാണ് ബൈക്കുകളോടുള്ള പ്രണയം. ഇഷ്ടപ്പെട്ട എല്ലാ വണ്ടികളും വാങ്ങാന്‍ സാധിക്കില്ലല്ലോ. പക്ഷേ, ഇപ്പോള്‍ ഇഷ്ടപ്പെട്ട വണ്ടികളെല്ലാം ശേഖരത്തിലുണ്ടെന്ന് ഷാരോണ്‍ മൈക്കിള്‍ പറയുന്നു. അവയുടെ മിനിയേച്ചര്‍ രൂപങ്ങളാണെന്നു മാത്രം.

ഇന്‍വിറ്റേഷന്‍ കാര്‍ഡുകളും തെര്‍മോക്കോളും പശയും നിറങ്ങളും ഉപയോഗിച്ചാണ് ഈ യുവാവ് മിനിയേച്ചര്‍ ബൈക്കുകള്‍ തയ്യാറാക്കുന്നത്. ഇരുപതോളം മോഡലുകള്‍ ഷാരോണ്‍ നിര്‍മിച്ചു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ബൈക്കിനോടുള്ള കമ്പം കൂടുന്നത്. ആദ്യമായി നിര്‍മിച്ചത് അമേരിക്കന്‍ ചോപ്പര്‍ ബൈക്കുകള്‍.

പിന്നീടിങ്ങോട്ട് വിന്റേജ്, സ്‌പോര്‍ട്സ് ബൈക്കുകള്‍ ഉള്‍പ്പെടെ ഒരുപറ്റം ബൈക്കുകള്‍ ഷാരോണ്‍ നിര്‍മിച്ചു. ഹാര്‍ലി ഡേവിഡ്സണ്‍, യമഹ ആര്‍.എക്‌സ്. സീരീസുകള്‍, കവാസാക്കി നിന്‍ജ, ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍, കെ.ടി.എം. ആര്‍.സി. 390, ബുള്ളറ്റ്, ചേതക്, വെസ്പ, ബജാജ് എന്‍.എസ്. തുടങ്ങി വിവിധ മോഡലുകള്‍ ഒരുക്കി.

രണ്ടാഴ്ചകൊണ്ടാണ് ബൈക്ക് പൂര്‍ത്തിയാക്കുന്നത്. രണ്ടു സെന്റിമീറ്റര്‍ മുതല്‍ 15 സെന്റിമീറ്റര്‍ വരെയാണ് ഓരോ ബൈക്കിന്റെയും വലിപ്പം. മെറ്റല്‍ പെയിന്റ് കൊണ്ടാണ് നിറങ്ങള്‍ നല്‍കുന്നത്. വണ്ടികളോട് ഏറെ ഇഷ്ടമുള്ളവര്‍ കസ്റ്റമൈസ്ഡായി തങ്ങളുടെ വണ്ടികളുടെ തന്നെ മിനിയേച്ചര്‍ ചെയ്തുതരാന്‍ ആവശ്യപ്പെടാറുണ്ട്. 

ചില ബൈക്കേഴ്സ് ക്ലബ്ബുകളും ഇത്തരത്തില്‍ അന്വേഷിച്ചെത്താറുണ്ട്. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഏറെ പിന്തുണ നല്‍കുന്നുണ്ട്. സുഹൃത്തുക്കളുടെ നിര്‍ബന്ധം കൊണ്ട് @bikes_h_u_b എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു. അതിലൂടെയാണ് കൂടുതല്‍ പേരും ബൈക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി സമീപിക്കുന്നത്.

Content Highlights: Miniature Bikes And Scooter By Sharon Michael