വിദ്യാർഥികൾ നിർമിച്ച ഓഫ്റോഡ് ഇലക്ട്രിക് ബൈക്ക്
അത്യാധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ഇലക്ട്രിക് ഓഫ് റോഡ് ബൈക്ക് നിര്‍മിച്ച് കടമ്മനിട്ട മൗണ്ടി സിയോണ്‍ എന്‍ജിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ഥികള്‍. അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥികളുടെ കരവിരുതിലാണ് ഓഫ് റോഡുകളെ അനായാസം കീഴടക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് ബൈക്ക് രൂപപ്പെട്ടിരിക്കുന്നത്.
450 വാട്ടിന്റെ ഹബ്ബ് മോട്ടോറാണ് ഈ ഓഫ് റോഡ് ബൈക്കിന്റെ ഹൃദയം. കണ്ട്രോളര്, 12 വോള്‍ട്ടിന്റെ ഫോര്‍ ലെസ് ആസ്ഡ് ബാറ്ററികള്‍, ത്രോട്ടില്‍ തുടങ്ങിയവയാണ് ഈ ബൈക്കിന്റെ പ്രസക്ത ഭാഗങ്ങള്‍. റെഗുലര്‍ ഓഫ് റോഡ് ബൈക്കുകളില്‍ ഉപയോഗിക്കുന്ന മോണോഷോക്ക് സസ്പെന്ഷന്, സ്വിങ്ങ് ആം, ഫോര്‍ക്ക് തുടങ്ങിയവയും ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്.

റെഗുലര്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്കും എന്‍ജിനും നല്‍കിയിട്ടുള്ള ഏരിയയിലാണ് ഈ വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും നല്‍കിയിട്ടുള്ളത്. സാധാരണ ബൈക്കുകളുടെ ടയറുകള്‍ ഉപയോഗിച്ചിട്ടുള്ള ഈ ഇലക്ട്രിക് ബൈക്കില്‍ മുന്നില്‍ ഡിസ്ക് ബ്രേക്ക് സുരക്ഷ ഒരുക്കുന്നുണ്ട്. സിംഗിള്‍ സീറ്റിലാണ് ഒരുങ്ങിയിട്ടുള്ളതെന്നതും പ്രത്യേകതയാണ്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്ന് ഇതിനോടകം നിര്‍മാതാക്കള്‍ തെളിയിച്ചിട്ടുണ്ട്. ബൈക്കിന്റെ നിര്‍മാണത്തിനായി 60,000 രൂപയാണ് ചെലവായതെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ബി. ഹരിഗോവിന്ദ്, ജോബ്സണ്‍ സാജന്, അമല്‍ മനോജ്, എസ്.സൂരജ് തുടങ്ങിയ വിദ്യാര്‍ഥികളാണ് ബൈക്ക് വികസിപ്പിച്ചിരിക്കുന്നത്.

മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കിരണ്‍ രഘുനാഥാണ് ബൈക്ക് നിര്‍മാണത്തിന് നേതൃത്വം നല്‍കിയിട്ടുള്ളത്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വകുപ്പ് മേധാവി പ്രൊഫ. രൂബേന്‍ രാജ് മാത്യുവും പ്രോജക്ട് കോര്‍ഡിനേറ്റര്‍ അസി.പ്രൊഫ വിധു ശങ്കറും മേല്‍നോട്ടം വഹിച്ചു. പത്തനംതിട്ട എ.എം.വി.ഐമാരായ അജിംഷാദ്, ശ്രീലാല്‍ തുടങ്ങിയവര്‍ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു.
Content Highlights: mechanical engineering students develops electric off road bike, Off Roaf Bike, E-Bike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..