മാരുതി സുസുക്കി ജിമ്‌നി | ഫോട്ടോ: മാതൃഭൂമി
വെറുതെ ഒന്ന് കാണാന്‍ മാത്രമായിരുന്നില്ല ഇന്ത്യയിലെ വാഹനപ്രേമികള്‍ മാരുതി സുസുക്കി ജിമ്‌നി എന്ന ലൈഫ് സ്റ്റൈല്‍ എസ്.യു.വിയെ കാത്തിരുന്നത്. കഴിയുന്നത്ര പെട്ടെന്ന് ഈ വാഹനം സ്വന്തമാക്കുന്നതിനായിരുന്നു. ദിവസേന എന്നോണം ലഭിച്ചുകൊണ്ടിരിക്കുന്ന ബുക്കിങ്ങ് തന്നെയാണ് ഈ വാഹനം സ്വന്തമാക്കാന്‍ കാത്തിരിക്കുന്ന ആളുകള്‍ നിരവധിയാണെന്ന് തെളിയിക്കുന്നത്. ബുക്കിങ്ങ് തുറന്ന് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 15,000 പേരാണ് ഈ വാഹനം ബുക്കുചെയ്തിരിക്കുന്നത്.
2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ദിനമാണ് മാരുതി സുസുക്കി ജിമ്‌നി പ്രദര്‍ഷിപ്പിച്ചത്. ഇതിനുപിന്നാലെ തന്നെ മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈനായും ബുക്കിങ്ങ് ആരംഭിച്ചത്. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ബുക്കിങ്ങ് സ്വീകരിച്ചതോടെ ദിവസേന ശരാശരി 714 വാഹനങ്ങള്‍ വരെ ബുക്കു ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിമ്‌നിക്കൊപ്പം മാരുതി പ്രദര്‍ശനത്തിനെത്തിച്ച ഫ്രോങ്‌സ് എന്ന കോംപാക്ട് ക്രോസ്ഓവറിന് മികച്ച ബുക്കിങ്ങാണ്.

ജിമ്‌നിയുടെ ഫൈവ് ഡോര്‍ മോഡല്‍ ആദ്യമായി അവതരിപ്പിക്കുന്നത് ഇന്ത്യയിലാണ്. ഈ വാഹനം സംബന്ധിച്ച ഫീച്ചറുകളും ഇതിലെ സവിശേഷതകളുമെല്ലാം വെളിപ്പെടുത്തിയപ്പോഴും വിലയില്‍ മാത്രം ഇപ്പോഴും സസ്‌പെന്‍സ് തുടരുകയാണ് മാരുതി സുസുക്കി. മഹീന്ദ്രയുടെ ഥാറിന് പ്രധാന എതിരാളിയായാണ് ജിമ്‌നി എത്തുന്നതെങ്കിലും വിലയില്‍ ഥാറിനെക്കാള്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. 10 ലക്ഷം മുതല്‍ 14 ലക്ഷം രൂപ വരെയായിരിക്കുമെന്നും പ്രവചനങ്ങളുണ്ട്.
മാരുതി സുസുക്കിയുടെ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിമ്നിയുടെ ഹൃദയം. 104.8 പി.എസ്. പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ 1462 സി.സി. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനായി ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ള ഓള്‍ഗ്രിപ്പ് പ്രോ സംവിധാനവും ജിമ്നിയില്‍ നല്‍കിയിട്ടുണ്ട്.

ഓള്‍ ടെറെയ്ന്‍ കോംപാക്ട് ലൈഫ്സ്‌റ്റൈല്‍ എസ്.യു.വി എന്നാണ് നിര്‍മാതാക്കളായ മാരുതി ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. 3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്ക്കൊപ്പം 2590 എം.എം. വീല്‍ബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ജിമ്നിക്കുള്ളത്. ത്രീ ലിങ്ക് റിജിഡ് ആക്സില്‍ സസ്പെന്‍ഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. സുസുക്കി ടെക്ട് പ്ലാറ്റ്ഫോമാണ് ഈ വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത്.
Content Highlights: Maruti Suzuki Jimny cross 15000 booking in three weeks, Maruti Jimny Booking, Maruti Jimny
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..