കാത്തിരിപ്പിനൊടുവില്‍ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോയുടെ ഇരുചക്ര വാഹന വിഭാഗമായ വെസ്പയുടെ പ്രീമിയം സ്കൂട്ടര്‍ '946 എംബോറിയോ അര്‍മാനി' ഇന്ത്യന്‍ നിരത്തിലെത്തി. പക്ഷേ വില കേട്ടാല്‍ നെറ്റി ചുളിക്കേണ്ടി വരും, പൂണെ എക്സ്ഷോറും വില 12 ലക്ഷം. അപ്രീലിയ എസ്ആര്‍വി 850 സ്കൂട്ടറിന് ശേഷം രാജ്യത്തെ വിലയേറിയ ഇരുചക്ര വാഹനമെന്ന ഖ്യാതിയും എംബോറിയോ അര്മാനിക്കാണ്.
വെസ്പയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്പെഷ്യല്‍ വെസ്പ എഡിഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 96,500 രൂപയാണ് പൂണെ എക്സ്ഷോറൂം വില. ഇറ്റാലിയന്‍ നിരത്തിലെ രാജാക്കന്മാരായ വെസ്പയുടെ ആദ്യ കാല മോഡലായ പിയാജിയോ MP 6 അടിസ്ഥാനമാക്കിയാണ് എംബോറിയോ അര്‍മാനി രൂപകല്പന ചെയ്തിരിക്കുന്നത്. ആദ്യ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചതിനാലും, പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതുമാണ് വില ക്രമാധീതമായി കുതിച്ചുയരാന്‍ കാരണം.
70000-80000 രൂപയ്ക്കുള്ളില്‍ മുന്‍ നിര കമ്പനികളുടെ നിരവധി സ്കൂട്ടറുകള് ലഭ്യമാണെന്നിരിക്കെയാണ് തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ എംബോറിയോ അര്‍മാനി എത്തിയത്. ഇന്ത്യയില്‍ അവതരിപ്പിച്ച ഉടന്‍ 2 ഓര്‍ഡറുകള്‍ ലഭിച്ചെന്നും കമ്പനി അറിയിച്ചു. പഴമയുടെ മൂല്യം വര്‍ദ്ധിപ്പിക്കാനായി വിലയേറിയ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ പല ഭാഗങ്ങളും നിര്‍മിച്ചിരിക്കുന്നത്.
ബോഡിക്ക് പുതിയ മാറ്റ് കളര്‍ പെയ്ന്റ് സ്കീം, മികച്ച ഗുണനിലവാരമുള്ള ലെതര്‍ സീറ്റുകള്‍, ഫുള്‍ എല്‍.ഇ.ഡി പ്രെജക്റ്റര്‍ ഹെഡ് ലാംപ്, ടെയ്ല് ലാംപ്, എ.ബി.എസ്, ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്ട്രോള് എന്നിവയാണ് എംബോറിയോ അര്‍മാനിയുടെ മുഖ്യ പ്രത്യേകതകള്‍.
യുവാക്കളുടെ മനം കവരാന്‍ ഒഴുക്കന്‍ രൂപത്തിലുള്ള സീറ്റുകളും വ്യത്യസ്തമായ പിന്‍ഭാഗവും ക്യാരി ബാഗ് സ്പേസും സ്കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കും മുന്‍ഗണന നല്കി എബിഎസിനൊപ്പം 220 എംഎം ഡിസ്ക് ബ്രേക്കാണ് മുന്നിലും പിന്നിലുമുള്ളത്. 125 സിസി ഫോര്‍ സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന് 8250 ആപിഎമ്മില് 11.84 ബിഎച്ച്പിയും 7000 ആര്‍പിഎമ്മില്‍ 10.33 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. മോട്ടോര്‍പ്ലക്സ് ഡീലര്‍ഷിപ്പ് വഴിയാണ് എംപോയറിയോയുടെയും വില്‍പ്പന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..