ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐ.എന്‍.എസ് വിക്രാന്തിന്റെ ലോഹം ഉരുക്കി നിര്‍മിച്ച ബജാജ് V 15 യുടെ വില്‍പ്പന 1.6 ലക്ഷം പിന്നിട്ടു. ഓളപ്പരപ്പില്‍ യുദ്ധകാഹളം മുഴക്കി രാജ്യത്തെ വിജയ തീരത്തണച്ച വിക്രാന്തിന്റെ പ്രൗഢിയുമായി കമ്യൂട്ടര്‍ ബൈക്ക് ശ്രേണിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ വിപണിയിലെത്തിയ വിക്രാന്തിന് ഏഴു മാസത്തിനുള്ളില്‍ ഇത്രയധികം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് അറിയിച്ചു.
പുതിയ ഓഷ്യന്‍ ബ്ലൂ കളര്‍ സ്കീമിലുള്ള വിക്രാന്ത് മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതടക്കം നിലവില്‍ ഹീറോയിക് റെഡ്, എബണി ബ്ലാക്ക്, പേള്‍ വൈറ്റ് എന്നീ നാല് നിറങ്ങളിലാണ് വി 15 ലഭ്യമാകുക. കഴിഞ്ഞ രണ്ടു മാസത്തിനിടെ 60,000 യൂണിറ്റ് വിക്രാന്ത് മോഡലുകളാണ് ബജാജ് വിറ്റഴിച്ചത്. ദീപാവലി സീസണ് വരാനിരിക്കെ വില്‍പ്പന രണ്ടു ലക്ഷം കടക്കുമെന്നാണ് ബജാജിന്റെ പ്രതീക്ഷ. വിക്രാന്ത് 15 വിജയത്തിന് പിന്നാലെ എഞ്ചിന് കരുത്ത് വര്‍ധിപ്പിച്ച് ഇതേ ശ്രേണിയില്‍ പുതിയ രണ്ട് മോഡലുകള്‍ അധികം വൈകാതെ പുറത്തിറക്കുമെന്നും കമ്പനി നേരത്തെ പറഞ്ഞിരുന്നു.
പുറത്തിറങ്ങി തൊട്ടടുത്ത മാസം രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള 10 ബൈക്കുകളുടെ പട്ടികയിലും വിക്രാന്ത് 150 സ്ഥാനം നേടിയിരുന്നു. 150 സി.സി ഫോര്‍ സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് ഡി.ടി.എസ്.ഐ എഞ്ചിന് 7,500 ആര്‍പിഎമ്മില്‍ പരമാവധി 12 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 13 എന്‍എം ടോര്‍ക്കുമാണ് ബൈക്കിന് നല്‍കുന്നത്. 64,273 രൂപയാണ് വി 15-യുടെ കോഴിക്കോട് എക്സ്ഷോറൂം വില.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..