ഒരിക്കല്‍ക്കൂടി 'ജാവയുടെ കാമുകര്‍' ഒത്തുകൂടി; എത്തിയത് 1962 മുതല്‍ 1996 വരെയുള്ള ബൈക്കുകളില്‍


യെസ്ഡി ബൈക്കുമായി ലഡാക്കിലേക്ക് പോയി തിരിച്ചുവന്ന ഫായിസ്, താജുദ്ദീന്‍ എന്നിവരെയും ക്ലബ്ബിലെ ഡ്രൈവര്‍ ആദര്‍ശിനെയും കൂട്ടായ്മ ആദരിച്ചു.

ജാവ, യെസ്ഡി ബൈക്ക് പ്രേമികള്‍ ഒരിക്കല്‍കൂടി കോട്ടക്കുന്നില്‍ ഒത്തുകൂടി. ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഈ ബൈക്കുകളുടെ കമ്പക്കാരും ഉടമകളും ഇത് ഏഴാംതവണയാണ് കോട്ടക്കുന്നില്‍ സംഗമിച്ചത്.

രാജ്യാന്തര ജാവാ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ 'ടീം ഏറനാട്' ജാവ, യെസ്ഡി ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സംഗമം.

1962 മുതല്‍ 1996 വരെയുള്ള ജാവ, യെസ്ഡി ബൈക്കുകളുടെ ക്ലാസിക്, റോഡ് കിങ്, ഡീലക്‌സ് മോഡലുകളാണ് അണിനിരന്നത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരടക്കം നാല്‍പ്പതോളം ബൈക്ക് റൈഡേഴ്സും പങ്കെടുത്തു.

യെസ്ഡി ബൈക്കുമായി ലഡാക്കിലേക്ക് പോയി തിരിച്ചുവന്ന ഫായിസ്, താജുദ്ദീന്‍ എന്നിവരെയും ക്ലബ്ബിലെ ഡ്രൈവര്‍ ആദര്‍ശിനെയും കൂട്ടായ്മ ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി സല്‍മാന്‍ മക്കരപ്പറമ്പ്, വിദ്യാധരന്‍, നാസര്‍, കുട്ടിമാന്‍, സനൂബ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Content Highlights: Legendary Jawa Motorcycle Owners Gathered In Kottapuram At Malappuram District. The Gathering Conducted For Celebrating International Jawa Day.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented