ഹീന്ദ്രയുടെ എന്‍ട്രി ലെവല്‍ ടൂറര്‍ മോഡലായ മോജോയുടെ പുതിയ പതിപ്പ് പുറത്തിറക്കി. മോജോ UT 300 എന്ന പേരിലാണ് പുതിയ മോജോയുടെ വരവ്. യൂണിവേഴ്‌സല്‍ ടൂറര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് UT. നേരത്തെ വിപണിയിലുണ്ടായിരുന്ന റഗുലര്‍ മോജോയെക്കാള്‍ കുറഞ്ഞ വിലയിലാണ് UT 300 വിപണിയിലെത്തിയത്. 1.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. വിപണിയിലുള്ള മോജോ ഇനി മോജോ XT 300 എന്ന പേരിലാണ് പുറത്തിറങ്ങുക, XT എന്നാല്‍ എക്‌സ്ട്രീം ടൂറര്‍. 

UT 300

ആദ്യഘട്ടത്തില്‍ UT 300 സ്വന്തമാക്കുന്നവര്‍ക്ക് വലിയ ഡിസ്‌കൗണ്ട് ഓഫറും കമ്പനി നല്‍കുന്നുണ്ട്. മാര്‍ച്ച് 31-ന് മുമ്പ് വാഹനം വാങ്ങുന്നവര്‍ക്ക് പതിനായിരം രൂപ വിലക്കുറവില്‍ 1.39 ലക്ഷം രൂപയ്ക്ക് UT 300 സ്വന്തമാക്കാം. വില കുറയ്ക്കുന്നതിന്റെ ഭാഗമായി XT 300 ല്‍ ഉണ്ടായിരുന്ന പല ഫീച്ചേഴ്‌സും UT 300 ല്‍ അതേപടി കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടില്ല. എന്നാല്‍ എന്‍ജിനില്‍ മാറ്റമില്ല. 295 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 22.7 ബിഎച്ച്പി പവറും 25.2 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ ബോക്‌സ്.

രൂപത്തില്‍ നേരത്തെയുള്ള മോജോയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ പുതിയ മോഡലിനില്ല. എന്നാല്‍ ചിലവ് കുറയ്ക്കാന്‍ ഫ്യുവല്‍ ഇഞ്ചക്ഷന് പകരം കാര്‍ബറേറ്റര്‍ സംവിധാനാമാണ് ഇതിലുള്ളത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും ട്വിന്‍ പോഡ് ഹെഡ്‌ലാംമ്പ് അതുപോലെ നിലനിര്‍ത്തി, ട്വിന്‍ എക്‌സ്‌ഹോസ്റ്റ് സിംഗിളാക്കി മാറ്റി. അപ്‌സൈഡ്-ഡൗണ്‍ ഫ്രെണ്ട് ഫോര്‍ക്കും ഇതില്‍ ഇല്ല.

UT 300

2115 എംഎം നീളവും 800 എംഎം വീതിയും 1150 എംഎം ഉയരവും 1460 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. വീല്‍ബേസ് XT 300നെക്കാള്‍ 5 എംഎം കുറവാണ്. അതേസമയം സീറ്റ് ഹൈറ്റ് അല്‍പം കൂട്ടി, 818 എംഎം ആണ് സീറ്റ് ഹൈറ്റ്. 163.5 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാഗം. 21 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ചുവപ്പ്, നീല എന്നീ രണ്ട് നിറങ്ങളില്‍ UT 300  ലഭ്യമാകും. ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം പുതിയ മോജോയിലും മഹീന്ദ്ര നല്‍കിയിട്ടില്ല. 

UT 300

Content Highlights; Mahindra Mojo UT 300 Launched In India