ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളില്‍ മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് മോഡലാണ് മോജോ. 2015-ല്‍ ഇന്ത്യയിലെത്തിയ മോജോയുടെ വിപണി സാധ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മോജോയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാന്‍ മഹീന്ദ്ര തയ്യാറെടുക്കുന്നതായി സൂചന. ബെംഗളൂരുവിലെ ബോഷ് ഫാക്ടറിയുടെ പുറത്ത് ഇലക്ട്രിക് മോജോ പ്രോട്ടോടൈപ്പ് പാര്‍ക്ക് ചെയ്ത ചിത്രവും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
ഇലക്ട്രിക് മോജോയുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണവും കമ്പനി നില്കിയിട്ടില്ല. നിലവില്‍ XT300, UT300 എന്നീ വകഭേദങ്ങളിലാണ് മോജോ വിപണിയിലുള്ളത്. അമേരിക്കന്‍ വിപണിയിലുള്ള ജെന്‍സി ഇ-സ്കൂട്ടര്‍ മഹീന്ദ്ര ഇങ്ങോട്ടെത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇലക്ട്രിക് കാര്‍ ഗണത്തില്‍ ഇന്ത്യയിലെ തുടക്കക്കാരായ മഹീന്ദ്ര ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലും തങ്ങളുടെതായ സ്ഥാനം പിടിച്ചെടുക്കാന്‍ അധികം വൈകാതെ തന്നെ ഇ-ബൈക്ക്, ഇ-സ്കൂട്ടര്‍ വിപണിയിലെത്തിക്കാനാണ് സാധ്യത. e2o, വെരിറ്റോ എന്നീ കാറുകളും വാണിജ്യ വാഹനമായ സുപ്രോയുമാണ് നിലവില്‍ ഇലക്ട്രികില്‍ മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കുന്നത്.
Content Highlights; Mahindra Mojo electric bike prototype spied for the first time
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..