ബൈക്ക് റൈഡിങ് പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും കഴിയുമെന്ന സന്ദേശവുമായി വീണ വിശ്വനാഥ് കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് ബൈക്ക് യാത്ര നടത്തുന്നു. ആലപ്പുഴ സ്വദേശിയായ വീണ 15-ന് യാത്ര തുടങ്ങും. കന്യാകുമാരിയില്‍നിന്ന് സേലം വഴിയാണ് കശ്മീരിലേക്കുള്ള യാത്ര. മംഗളൂരു വഴിയാണ് മടക്കയാത്ര. 

45 ദിവസം കൊണ്ട് 9800 കിലോമീറ്റര്‍ സഞ്ചരിക്കും. റൈഡിങ് തത്പരരായ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാവുകയെന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. സ്ത്രീകള്‍ ഇരുചക്രവാഹനം ഉപയോഗിക്കുന്നുണ്ടെങ്കിലും ബൈക്ക് ഉപയോഗം കുറവാണ്. അതിനൊരു മാറ്റവും യാത്ര ലക്ഷ്യമിടുന്നു.

ആഡംബര ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ കോഴിക്കോട് ചാപ്റ്റര്‍ മുന്‍ മാനേജറും ഹാര്‍ലി ഡേവിഡ്സണ്‍ സര്‍ട്ടിഫൈഡ് റൈഡറുമായ വീണ തലശ്ശേരി ഗേള്‍ പവര്‍ അത്താഴക്കൂട്ടം കോ ഓര്‍ഡിനേറ്ററാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 120 സ്ത്രീകളാണ് അത്താഴക്കൂട്ടം ഗേള്‍ പവറിലുള്ളത്. 

2015-ലാണ് രൂപവത്കരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. വീണ വിശ്വനാഥ്, ആരിഫ, പ്രസീത, പി.പി.സാജിത, ജെസി രാഗേഷ്, ഷാജിമ റെജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: Lady Rider, Alla India Trip In Bike, Kashmir to Kanyakumari