
കേരളത്തിലെ ആദ്യ ഉടമയ്ക്ക് ബൈക്ക് കൈമാറുന്നു | Photo: Classic Motors
ഐതിഹാസിക ഇരുചക്ര വാഹനമായ യെസ്ഡി മോട്ടോര്‍ സൈക്കിള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ തിരിച്ചെത്തിയത്. അവതരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ആദ്യ യെസ്ഡി ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് സുദര്‍ശനം ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ഉടമ എം. വിനോദ്. കൊച്ചിയിലെ യെസ്ഡി ജാവ ഡീലര്‍ഷിപ്പായ ക്ലാസിക് മോട്ടോഴ്സാണ് കേരളത്തിലെ ആദ്യ ബൈക്കിന്റെ ഡെലിവറി നിര്‍വഹിച്ചത്.
ക്ളാസിക് മോട്ടേഴ്സിന്റെ മാനേജിങ് ഡയറക്ടറായ സൗമി നിവാസാണ് ആദ്യ വാഹനത്തിന്റെ താക്കോല്‍ വിനോദിന് കൈമാറിയത്. മോട്ടോര്‍ സൈക്കിള്‍ താരമാവാനൊരുങ്ങിയാണ് യെസ്ഡി ബൈക്കുകള്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. റോഡ്സ്റ്റര്‍, സ്ക്രാംബ്ളര്, അഡ്വഞ്ചര്‍ എന്നീ മൂന്ന് മോഡലുകളുമായാണ് ഈ ഐക്കോണിക് ബ്രാന്‍ഡ് വിപണിയില്‍ സജീവമാകാനെത്തുന്നത്.
യെസ്ഡി ബൈക്ക് നിരയിലെ റോഡ്സ്റ്റര്‍ പതിപ്പിന് 1.98 ലക്ഷം രൂപ മുതല്‍ 2.06 ലക്ഷം രൂപ വരെയും സ്ക്രാംബ്ലറിന് 2.05 ലക്ഷം രൂപ മുതല്‍ 2.11 ലക്ഷം രൂപയും അഡ്വഞ്ചര്‍ മോഡലിന് 2.10 ലക്ഷം രൂപ മുതല്‍2.19 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. മൂന്ന് ബൈക്കുകളുടെയും ബുക്കിങ്ങും സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലെ ഷോറൂമുകളിലാണ് ആദ്യഘട്ടമായി ഈ ബൈക്കുകള്‍ എത്തിയിട്ടുള്ളത്.
ജാവയുടെ പരാക് എന്ന ബൈക്കില്‍ ഉപയോഗിച്ചിട്ടുള്ള 334 സിസി, സിംഗിള്‍-സിലിണ്ടര്‍, ഡി.ഒ.എച്ച്.സി, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന് എഞ്ചിനാണ് മൂന്ന് മോഡലുകളിലും കരുത്തേകുന്നത്. എന്നാല്‍ പവറിലും ടോര്‍ക്കിലും മോഡലുകള്‍ക്കനുസരിച്ചു വ്യത്യാസമുണ്ട്. റോഡ്സ്റ്റര്‍ 29.70 പി.എസ്. പവറും 29 എന്‍.എം. ടോര്‍ക്കും, സ്ക്രാംബ്ലര്‍ 29.10 പി.എസ്. പവറും 28.20 എന്‍.എം. ടോര്‍ക്കും അഡ്വഞ്ചര്‍ 30.20 പി.എസ്. പവറും 29.90 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഈ ബൈക്ക് എത്തിയിട്ടുള്ളത്. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. മൂന്ന് ബൈക്കുകളിലും അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുണ്ട്. റോഡ്, റെയിന്‍, ഓഫ് റോഡ് എന്നീ മൂന്ന് റൈഡിങ്ങ് മോഡുകള്‍ നല്‍കിയിരിക്കുന്നത് വാഹനത്തിന് കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കുമെന്നാണ് വിലയിരുത്തുന്നത്. ഒരു എന്ജിന് ആണെങ്കിലും മൂന്ന് ബൈക്കുകളുടെയും ഷാസിയും വീല്‍ സൈസും സസ്പെന്‍ഷനും വ്യത്യസ്തമാണ്.
Content Highlights: Kerala's first Yezdi Scrambler delivered in kochi, Yezdi Motorcycle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..