ഴിഞ്ഞ ടോക്കിയോ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച കവാസാക്കി Z900RS ഇന്ത്യന്‍ മണ്ണിലെത്തി. കവാസാക്കിയുടെ പഴഞ്ചന്‍ ബൈക്കുകളുടെ ക്ലാസിക് രൂപം കൈവശപ്പെടുത്തിയെത്തിയ Z900RS മോഡലിന് 15.30 ലക്ഷം രൂപയാണ് വിപണി വില. ജപ്പാനില്‍നിന്ന് പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതാണ് വില ഇത്രയധികം ഉയരാന്‍ കാരണം. ക്ലാസിക് കവാസാക്കി Z1 രൂപത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ രൂപകല്‍പന. 

സര്‍ക്കുലാര്‍ എല്‍ഇഡി ഹെഡ്‌ലാംമ്പ്, എല്‍സിഡി ഡിസ്‌പ്ലേയോടുകൂടിയ ട്വിന്‍ പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലാക്ക് നിറത്തില്‍ പൊതിഞ്ഞ എന്‍ജിന്‍-ക്രാങ്ക്‌കേസ്, 4-1 എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. 2100 എംഎം നീളവും 865 എംഎം വീതിയും 1150 എംഎം ഉയരവും വാഹനത്തിനുണ്ട്. 1470 എംഎം ആണ് വീല്‍ബേസ്. റൈഡിങ് സുഖകരമാക്കാന്‍ 835 എംഎം ആണ് സീറ്റ് ഹൈറ്റ്. 215 കിലോഗ്രാമാണ് ഭാരം. 

Kawasaki Z900RS

948 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 8500 ആര്‍പിഎമ്മില്‍ 110 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 98 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷ നല്‍കാന്‍ ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്. കാന്‍ഡിടോണ്‍ ബ്രൗണ്‍, കാന്‍ഡിടോണ്‍ ഓറഞ്ച് എന്നീ രണ്ടു നിറങ്ങളില്‍ Z900RS ലഭ്യമാകും. 

Content Highlights; Kawasaki Z900RS launched In India