ഇക്കഴിഞ്ഞ ടോക്യോ മോട്ടോര്‍ ഷോയിലാണ് കവസാക്കി തങ്ങളുടെ Z900RS മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. നടന്നുകൊണ്ടിരിക്കുന്ന മിലാന് മോട്ടോര്‍ സൈക്കിള്‍ ഷോയിലും കവസാക്കിയുടെ ഐക്കണിക് മോഡല്‍ ഇത് തന്നെയാണ്. എന്നാല്‍ Z900RS അതേപടിയല്ല, മറിച്ച് ഒരു കഫേ റേസര്‍ പതിപ്പിലാണ് മിലാനിലെത്തിയത്.
മുന്‍ഭാഗത്തെ കഫേ റേസര്‍ എല്‍.ഇ.ഡി ഹെഡ്ലാമ്പ് കൗള്‍ ഒഴികെ ഭൂരിഭാഗം ഫീച്ചേഴ്സും Z900 RS-ന് സമാനമാണ്. ഹാന്‍ഡില്‍ ബാര്‍ അല്പം താഴ്ത്തിയുട്ടുണ്ട്. സീറ്റിങ് പൊസിഷനും കൂടുതല്‍ സ്പോര്‍ട്ടിയാക്കി. 948 സിസി ഇന്‍-ലൈന്‍ എന്ജിന് 8500 ആര്‍പിഎമ്മില്‍ 111 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 98.5 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡ് ഗിയര്‍ബോക്സ് വഴിയാണ് പവര്‍ വീലുകളിലെത്തുക. ട്രാക്ഷന്‍ കണ്ട്രോള്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, സ്ലിപ്പ്-അസിസ്റ്റ് ക്ലച്ച് എന്നിവ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
മള്‍ട്ടി സ്പോക്ക് ശൈലിയിലാണ് അലോയി വീല്‍. ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ അനലോഗ് സ്പീഡോ മീറ്ററും എല്‍സിഡി പാനലും സ്ഥാനംപിടിച്ചു. അധികം വൈകാതെ Z900RS, Z900RS കഫേ റേസര്‍ മോഡലുകള്‍ കവസാക്കി ഇന്ത്യന്‍ വിപണിയിലും പുറത്തിറക്കാനാണ് സാധ്യത.
Content Highlights; kawasaki Z900RS Cafe Racer, Z900RS Cafe Racer, Kawasaki Z900RS, Kawasaki Cafe Racer
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..