പുതിയ നേക്കഡ് മോട്ടോര്‍സൈക്കിള്‍ Z400 കവസാക്കി അവതരിപ്പിച്ചു. ഇറ്റലിയില്‍ നടന്ന 2018 മിലന് മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് 2019 Z400 കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. നിഞ്ച 400 മോഡലിന്റെ നേക്കഡ് പതിപ്പാണ് പുതിയ Z400. നിഞ്ച 400-ന് സമാനമായി ഭാരം കുറഞ്ഞതും ദൃഢതയേറിയതുമായ സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയ്മിലാണ് ഇതിന്റെയും നിര്‍മാണം.
ആഗോളതലത്തില്‍ Z300 മോഡലിന് പകരക്കാരനായാണ് Z400 നിരത്തിലെത്തുക. കവസാക്കി Z നിരയിലെ പതിവ് മോഡലുകളുടെ അഗ്രസീവ് രൂപം പുതിയ നേക്കഡ് ബൈക്കിനുമുണ്ട്. ട്വിന്‍ എല്‍ഇഡി ഹെഡ്ലാമ്പ്, മസ്കുലാര്‍ ഫ്യുവല്‍ ടാങ്ക്, വ്യത്യസ്തമായ ഡിജിറ്റള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തിന് കരുത്തന് പരിവേഷം നല്‍കും.
നിഞ്ച 400-ലെ അതേ 399 സിസി ടൂ സിലിണ്ടര്‍ എന്‍ജിനാണ് നേക്കഡ് പതിപ്പിനും കരുത്തേകുന്നത്. 10000 ആര്‍പിഎമ്മില്‍ 44 ബിഎച്ച്പി പവരും 8000 ആര്‍പിഎമ്മില്‍ 38 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. 6 സ്പീഡാണ് ഗിയര്‍ബോക്സ്. സുരക്ഷ ഉറപ്പാക്കാന്‍ മുന്നിലും പിന്നിലും ഡിസ്ക്ക് ബ്രേക്കിനൊപ്പം എബിഎസ് സംവിധാനവുമുണ്ട്.
165 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. 1989 എംഎം നീളവും 800 എംഎം വീതിയും 1054 എംഎം ഉയരവും 1369 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 785 എംഎം ആണ് സീറ്റ് ഹൈറ്റ്. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 14 ലിറ്ററും. യൂറോപ്പ്, നോര്‍ത്ത് അമേരിക്കന്‍ ഭാഗങ്ങളിലാണ് ആദ്യം Z400 പുറത്തിറങ്ങുക. പിന്നീട് ഇന്ത്യയിലേക്കും വണ്ടികയറും.
Content Highlights; Kawasaki Z400 unveiled at 2018 EICMA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..