കവാസാക്കി വെര്‍സീസ്-1000 ഇന്ത്യയോട് വിടപറയുന്നു


ട്രൈംഫ് ടൈഗര്‍ 1200, ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് അഡ്വഞ്ചര്‍, ഹോണ്ട ആഫ്രിക്ക് ട്വിന്‍ എന്നീ ബൈക്കുകളോടാണ് കവാസാക്കി വെര്‍സീസ് 1000 മത്സരിച്ചിരുന്നത്.

വാസാക്കിയുടെ ടൂറിങ് ബൈക്കായ വെര്‍സീസ്-1000 ഇന്ത്യന്‍ നിരത്തുകളോട് വിടപറയുന്നു. ഇന്ത്യയില്‍ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് കവാസാക്കി വെര്‍സീസ് 1000 ഇന്ത്യയില്‍ ഇറക്കുന്നത് നിര്‍ത്തുന്നത്.

ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ ഭാരത് സ്റ്റേജ്-4 നിലവാരത്തിലുള്ള വെര്‍സീസ്-1000 ന്റെ ഒരു ബൈക്ക് പോലും കാവാസാക്കി ഇന്ത്യ നിര്‍മിച്ചിരുന്നില്ല. കഴിഞ്ഞ ഏപ്രിലിലാണ് ബിഎസ്-4 വാഹനങ്ങള്‍ രാജ്യത്ത് നിര്‍ബന്ധമാക്കിയത്.

വെര്‍സീസ്-1000 മാത്രമാണ് ഉത്പാദനം അവസാനിപ്പിക്കുന്നത്. എന്നാല്‍, കവാസാക്കിയുടെ മറ്റ് മോഡലുകളായ വെര്‍സീസ് എക്‌സ്-300, വെര്‍സീസ് 650 തുടങ്ങിയ മോഡലുകള്‍ ഇനിയും വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ട്രൈംഫ് ടൈഗര്‍ 1200, ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് അഡ്വഞ്ചര്‍, ഹോണ്ട ആഫ്രിക്ക് ട്വിന്‍ എന്നീ ബൈക്കുകളോട് മത്സരിച്ചാണ് കവാസാക്കി വെര്‍സീസ് 1000 നിരത്തില്‍ പിടിച്ചുനിന്നിരുന്നത്.

ആറ് സ്പീഡ് ഗിയര്‍ ബോക്‌സിനൊപ്പം 1043 സിസി നാല് സിലണ്ടര്‍ എന്‍ജിനാണ് വെര്‍സീസ്-1000 പ്രവര്‍ത്തിച്ചിരുന്നത്. 1043 സിസിയില്‍ 118 ബിഎച്ച്പി പവറും 102 എന്‍എം ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിച്ചിരുന്നത്.

ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞെങ്കിലും വിദേശ രാജ്യങ്ങളില്‍ വെര്‍സീസ് ഇനിയും ഇറക്കുമെന്ന് ജപ്പാന്‍ വാഹന ഭീമന്മാരായ കവാസാക്കി അറിയിച്ചു. ഇന്ത്യയില്‍ 13.28 ലക്ഷം രൂപയായിരുന്നു വെര്‍സീസ്-100ന്റെ വില.

Content Highlights: Kawasaki Versys 1000 Discontinued In India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented