കവാസാക്കി എലിമിനേറ്റർ | Photo: Kawasaki
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരത്തുകളില്‍ നിന്ന് മാഞ്ഞെങ്കിലും ബൈക്ക് പ്രേമികളുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ലാത്ത നാമമാണ് കവാസാക്കി എലിമിനേറ്റര്‍ എന്നത്. 1985 മുതല്‍ കവാസാക്കിക്കൊപ്പമുണ്ടായിരുന്ന ഈ നാമം തിരിച്ചെത്തിക്കുകയാണ് സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളിലെ അതികായരായ കവാസാക്കി. ക്രൂയിസര്‍ ബൈക്ക് ശ്രേണിയിലേക്ക് 400 സി.സി. ശേഷിയുമായാണ് 2023 എലിമിനേറ്റര്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.
കവാസാക്കിയുടെ ജന്മനാടായ ജപ്പാനിലാണ് എലിമിനേറ്റര്‍ 400 എന്ന ഈ ക്രൂയിസര്‍ ബൈക്ക് എത്തിയിരിക്കുന്നത്. എന്നാല്‍, കാവാസാക്കിയുടെ ബൈക്കുകള്‍ക്ക് വേരോട്ടമുള്ള മറ്റ് വിപണികളിലേക്കും ഈ ബൈക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എലിമിനേറ്ററിന്റെ പരമ്പരാഗത ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്താതെ പുതുതലമുറ ബൈക്കുകളില്‍ നല്‍കുന്ന ഫീച്ചറുകള്‍ ഒരുക്കിയാണ് എലിമിനേറ്റര്‍ 400 ജാപ്പനീസ് വിപണിയില്‍ എത്തുന്നതെന്നാണ് വിവരം.
സ്റ്റാന്റേഡ്, എസ്.ഇ. എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന എലിമിനേറ്റര്‍ 400-ന് ഇന്ത്യന്‍ രൂപ ഏകദേശം 4.64 ലക്ഷത്തോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂയിസര്‍ ഭാവങ്ങള്‍ കോര്‍ത്തിണക്കി ഫുള്‍ ബ്ലാക്ക് ഫിനീഷിങ്ങിലാണ് ഈ ബൈക്ക് ഒരുക്കിയിരിക്കുന്നത്. കൗള്‍ നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, അലോയി വീല്‍, മസ്‌കുലര്‍ ഭാവമുള്ള പെട്രോള്‍ ടാങ്ക്, ത്രി ഡി എലിമിനേറ്റര്‍ ബാഡ്ജിങ്ങ്, സ്പ്ലിറ്റ് ആയി നല്‍കിയിട്ടുള്ള സീറ്റുകള്‍ എന്നിവയാണ് ഈ ബൈക്കിന് ക്രൂയിസര്‍ ഭാവം ഒരുക്കുന്നത്.

വൃത്താകൃതിയിലാണ് ഈ വാഹനത്തിലെ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഒരുങ്ങിയിരിക്കുന്നത്. എല്‍.ഇ.ഡിയിലാണ് ഈ സ്‌ക്രീന്‍ തീര്‍ത്തിരിക്കുന്നത്. സ്പീഡോ മീറ്റര്‍, ഓഡോ മീറ്റര്‍, ഫ്യുവല്‍ ഗേജ്, ട്രിപ്പ് മീറ്റര്‍, വാണിങ്ങ് ലൈറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ നല്‍കുന്നുണ്ട്. മറ്റ് ക്രൂയിസര്‍ ബൈക്കുകള്‍ക്ക് സമാനമായി വലിയ ഹാന്‍ഡില്‍ ബാറുകളാണ് ഈ ബൈക്കിലും നല്‍കിയിട്ടുള്ളത്. ടൂബുലാര്‍ ഷാസിയിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്.
നിഞ്ച 400-ല്‍ നല്‍കിയിട്ടുള്ള 398 സി.സി. പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിലും കരുത്തേകുന്നത്. ഇത് 47 ബി.എച്ച്.പി. പവറും 37 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 18 ഇഞ്ച് വലിപ്പമുള്ളതും പിന്നില്‍ 16 ഇഞ്ച് വലിപ്പമുള്ളതുമായ ടയറുകളാണ് എലിമിനേറ്ററില്‍ നല്‍കിയിട്ടുള്ളത്. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. ഉള്‍പ്പെടെ ഡിസ്‌ക് ബ്രേക്കുകളാണ് സുരക്ഷ ഉറപ്പാക്കുന്നത്.
Content Highlights: Kawasaki launched 2023 Eliminator cruiser bike, Kawasaki Eliminator 400
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..