വൈശാഖ് യാത്രക്കിടെ | ഫോട്ടോ: മാതൃഭൂമി
57 വര്‍ഷം പഴക്കമുള്ള ജാവാ ബൈക്കുമായി ഇന്ത്യയിലങ്ങോളമിങ്ങോളം ഒരു ദൗത്യവുമായി ഒറ്റയ്ക്ക് കറങ്ങി മടങ്ങി വന്നിരിക്കുകയാണ് കണ്ണൂര്‍ മാവിലായി കീഴറ സ്വദേശിയായ വൈശാഖ്. അന്തര്‍ദേശീയ ഹോട്ടലായ ഹോട്ടല്‍ മാരിയറ്റിലെ ജോലിക്കാരനായിരുന്നു വൈശാഖ്. തത്കാലം ജോലിയില്‍നിന്ന് വിടപറഞ്ഞ് യാത്രചെയ്യാനൊരുങ്ങിയത് കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യംവെച്ചാണ്.
'റൈസിങ് സ്റ്റാര്‍ ഔട്ട് റീച്ച് ഓഫ് ഇന്ത്യ' എന്ന എന്‍.ജി.ഒ.വിനെ സഹായിക്കുകയായിരുന്നു ലക്ഷ്യം. ചെന്നൈ കാഞ്ചീപുരത്ത് കുഷ്ഠരോഗികളുടെ 450-ഓളം കുട്ടികള്‍ താമസിച്ച് പഠിക്കുന്നുണ്ട്. ഇവര്‍ക്ക് സഹായം ലഭിക്കുന്നതിനുള്ള ബോധവത്കരണം ലക്ഷ്യമിട്ടുകൊണ്ടാണ് വൈശാഖിന്റെ യാത്ര. നേരത്തേ ശ്രീലങ്കയില്‍ നടത്തിയ യാത്രയില്‍ അവിടത്തെ ഒരു കാന്‍സര്‍ ആസ്പത്രിക്ക് എട്ടു കോടിയോളം ശ്രീലങ്കന്‍ രൂപ ലഭിച്ചതായി വൈശാഖ് പറയുന്നു.
സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ആരാധകനായ വൈശാഖ് അദ്ദേഹത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരം യാത്രകളിലേക്ക് നീങ്ങിയത്. കഴിഞ്ഞ െഫബ്രുവരി ഒന്‍പതിന് ധനുഷ്കോടിയില്‍നിന്ന് രാവിലെ യാത്ര തുടങ്ങി. കന്യാകുമാരി വഴി തിരുവനന്തപുരത്തുകൂടി കേരളം മുറിച്ചുകടന്ന് ഗോവയില്‍നിന്ന് മുംബൈയിലേക്ക്.
അവിടെനിന്ന് ചണ്ഡിഗഢ് വഴി ശ്രീനഗറിലേക്ക്. ലഖ്നൗവില്‍നിന്ന് നേപ്പാള്‍ വഴി കൊല്‍ക്കത്തയിലേക്ക്. അവസാനം ചെന്നൈയില്‍ കാഞ്ചീപുരത്ത് യാത്ര അവസാനിക്കുമ്പോള്‍ 51 ദിവസം പൂര്‍ത്തിയായി.ലോക യാത്രക്ക് തയ്യാറെടുക്കുന്ന ൈവശാഖ് മാവിലായി കീഴറയില്‍ സീതാറാം-വിദ്യ ദമ്പതിമാരുടെ മകനാണ്.
Content Highlights: Kannur native Vaishak all india trip in 57 year old Jawa motorcycle, Jawa Motorcycle
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..