ഒറ്റനോട്ടത്തില്‍ ഹാര്‍ളിയെ പോലെ; ലുക്കിലും കരുത്തിലും കിടിലനായി ജാവ 42 ബോബര്‍ എത്തി


ജാവയുടെ വിജയഗാഥയുടെ തുടര്‍ച്ചയായാണ് ജാവ ബോബറിന്റെ വരവിനെ നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ജാവ 42 ബോബർ | Photo: Jawa Motorcycle

ന്ത്യന്‍ ഇരുചക്ര വാഹനങ്ങളിലെ ഐതിഹാസിക മോഡലായിരുന്ന ജാവ മോട്ടോര്‍സൈക്കിള്‍ പതിറ്റാണ്ടുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 2018-ലാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയാണ് ജാവയ്ക്ക് തിരിച്ചുവരവ് ഒരുക്കിയത്. ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളുമായി തിരിച്ചെത്തിയ ജാവ പരേക് എന്ന ബോബര്‍ ബൈക്ക് കൂടി എത്തിച്ച് വാഹന നിര കൂടുതല്‍ കരുത്തുറ്റതാക്കുകയായിരുന്നു.

മടങ്ങി വരവിന്റെ നാലാം വര്‍ഷത്തില്‍ ജാവ ബൈക്ക് നിരയില്‍ ഏറ്റവും ശ്രദ്ധനേടിയ മോഡലായ ജാവ 42-ന്റെ ബോബര്‍ പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഫാക്ടറി കസ്റ്റം ട്രീറ്റ്‌മെന്റ് ഉള്‍പ്പെടെ നല്‍കിയാണ് ജാവ 42 ബോബര്‍ പതിപ്പ് എത്തിച്ചിരിക്കുന്നത്. മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്‌പെര്‍ റെഡ് ഡ്യുവല്‍ ടോണ്‍ എന്നീ മൂന്ന് നിറങ്ങളില്‍ എത്തുന്ന ഈ മോഡലിന് യഥാക്രമം 2.06 ലക്ഷം, 2.07 ലക്ഷം, 2.09 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.





ജാവയുടെ തനത് ബോഡി ശൈലി നിലനിര്‍ത്തുന്നതിനൊപ്പം ബോബറിലേക്ക് മാറുന്നതിനാവശ്യമായ മിനുക്കുപണികള്‍ വരുത്തിയാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്. ബോഡിയിലെ മിനുക്കുപണികള്‍ കുറവാണ്. ചോപ്പ്ഡ് ഫെന്‍ഡറുകള്‍, സിംഗിള്‍ സീറ്റ്, ഫ്‌ളാറ്റ് ടയറുകള്‍ എന്നിവയാണ് ജാവ 42 ബോബറിലേക്ക് മാറുമ്പോള്‍ വരുത്തിയിട്ടുള്ള പുതുമകള്‍. റെഗുലര്‍ ജാവയില്‍ നിന്നെടുത്ത പെട്രോള്‍ ടാങ്കും രൂപമാറ്റം വരുത്തിയ വശങ്ങളും ആകര്‍ഷകമാണ്. ഡ്യുവല്‍ ടോണ്‍ നിറവും അഴകിന് മാറ്റുകൂട്ടുന്നുണ്ട്.

ജാവയുടെ വിജയഗാഥയുടെ തുടര്‍ച്ചയായാണ് ജാവ ബോബറിന്റെ വരവിനെ നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. റെട്രോ മോട്ടോര്‍സൈക്കിളില്‍ പുതിയ ഒരു മുഖമായാണ് ജാവ 42 എത്തിയത്. അത് യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കി. ഇതിനുപിന്നാലെ പരേക് എന്ന മോഡലിലൂടെ ഫാക്ടറി കസ്റ്റം ബൈക്ക് എന്ന സെഗ്മെന്റും ജാവ സൃഷ്ടിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ജാവ 42 ബൈക്കിന്റെ യുവത്വവും ബോബറിന്റെ പ്രകടനവും സമന്വയിപ്പിച്ച് പുതിയ മോഡല്‍ എത്തിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ജാവ 42 റെഗുലര്‍ മോഡലില്‍ 27 ബി.എച്ച്.പി. പവറും 27.05 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 293 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ബോബര്‍ പതിപ്പില്‍ ഇത് 334 സി.സി. എന്‍ജിനാണ്. ജാവ 42 ബോബറില്‍ നല്‍കിയിട്ടുള്ള ഈ കരുത്തുറ്റ എന്‍ജിന്‍ 30.64 പി.എസ്. പവറും 32.74 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ ഈ ബൈക്ക് നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Jawa Yezdi Motorcycles launches new Jawa 42 Bobber bike in india, Jawa 42 Bobber


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented