കൂടുതല്‍ കളറായി യെസ്ഡി; പുത്തന്‍ നിറങ്ങളില്‍ ജാവ യെസ്ഡി റോഡ്‌സ്റ്റര്‍ നിരത്തുകളില്‍


പുതിയ നിറം പൂശിയെത്തിയ യെസ്ഡി റോഡ്‌സ്റ്റര്‍ ജോഡിക്ക് ഫയര്‍ ആന്‍ഡ് ഐസ് എന്ന നാമകരണമാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

പുത്തൻ നിറങ്ങളിലെത്തിയ യെസ്ഡി ബൈക്കുകൾ | Photo: Yezdi

ടുത്തിടെ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചുവരവ് അറിയിച്ച ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ യെസ്ഡി റോഡ്‌സ്റ്റര്‍ ബൈക്കുകള്‍ രണ്ട് പുത്തന്‍ നിറങ്ങളില്‍ കൂടി നിരത്തുകളില്‍ എത്തിക്കുന്നു. ഇന്‍ഫെര്‍ണോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് യെസ്ഡി റോഡ്‌സ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. റോഡ്‌സ്റ്റര്‍ ബ്ലാക്ക്, റോഡ്‌സ്റ്റര്‍ ക്രോം മോഡലുകളില്‍ പുതിയ നിറം നല്‍കും. നിറം മാറിയ യെസ്ഡി റോഡ്‌സ്റ്ററിന് 2.01 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

യെസ്ഡിയുടെ ഫ്യുവല്‍ ടാങ്ക് ഫെര്‍ണോ റെഡ്, ഗ്ലേഷ്യല്‍ വൈറ്റ് എന്നീ നിറങ്ങള്‍ നല്‍കി അലങ്കരിക്കുകയും മറ്റ് ഭാഗങ്ങളിലെല്ലാം ഒബ്‌സീഡിയന്‍ ബ്ലാക്ക് തീമും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. പുതിയ നിറം പൂശിയെത്തിയ യെസ്ഡി റോഡ്‌സ്റ്റര്‍ ജോഡിക്ക് ഫയര്‍ ആന്‍ഡ് ഐസ് എന്ന നാമകരണമാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്. റോഡ്‌സ്റ്ററിനൊപ്പം അഡ്വഞ്ചര്‍, സ്‌ക്രാംബ്ലര്‍ ബൈക്കുകളും യെസ്ഡി എത്തിച്ചിരുന്നു. എന്നാല്‍, പുതിയ നിറം നല്‍കി എത്തിയത് റോഡസ്റ്റര്‍ മാത്രമാണ്.

പുതിയ നിറം നല്‍കിയതൊഴിച്ചാല്‍ മറ്റ് ഡിസൈനിലും മെക്കാനിക്കലായും മാറ്റം വരുത്താതെയാണ് ഈ ബൈക്ക് എത്തുന്നത്. 334 സി.സി. സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് റോഡ്‌സ്റ്ററിന്റെ ഹൃദയം. ഇത് 29.70 പി.എസ്. പവറും 29 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏറ്റവും മികച്ച ഷിഫ്റ്റുകള്‍ ഉറപ്പാക്കുന്നതിനായി സ്റ്റാന്റേഡ് അസിസ്റ്ററും സ്ലിപ്പര്‍ ക്ലെച്ചിനുമൊപ്പ് ആറ് സ്പീഡ് ട്രാന്‍സ്മിഷന്‍ സംവിധാനവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.

സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും കാര്യക്ഷമമാണ്. മുന്നില്‍ 320 എം.എം. ഡിസ്‌ക്കും പിന്നില്‍ 240 എം.എം. ഡിസ്‌ക്കുമാണ് ഇതില്‍ ബ്രേക്കിങ്ങ് ഒരുക്കുന്നത്. ഡ്യുവല്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷ ഉറപ്പാക്കും. മികച്ച സീറ്റ്, ഒതുക്കമുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ടേണ്‍ സിഗ്നല്‍, സ്റ്റൈലിഷായി ഒരുക്കിയിട്ടുള്ള എന്‍ജിന്‍ ഏരിയ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഈ ബൈക്കിന് വേറിട്ടതാക്കുന്ന മറ്റ് ഫീച്ചറുകള്‍.

യെസ്ഡി റോഡ്‌സ്റ്റര്‍ കൂടുതല്‍ വാഹനപ്രേമികളെ ഞങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമായ വാഹനമാണ്. അവതരണം മുതല്‍ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ഈ ബൈക്ക് രാജ്യത്തുടനീളമുള്ള റൈഡര്‍മാര്‍ക്ക് ഏറ്റവും മികച്ച റൈഡിങ്ങ് അനുഭവമാണ് ഉറപ്പാക്കുന്നത്. പുതിയ നിറങ്ങളില്‍ ഈ ബൈക്ക് എത്തിച്ചത് ഈ ശ്രേണിക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്ന് ക്ലാസിക് ലെജന്‍ഡ്‌സ് സി.ഇ.ഒ ആശിഷ് സിങ്ങ് ജോഷി വാഹനം അവതരിപ്പിച്ച് കൊണ്ട് അഭിപ്രായപ്പെട്ടു.

Content Highlights: Jawa-Yezdi Motorcycles expands Yezdi Roadster range with two enticing new colours


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented