ജാവ, ജാവ 42 എന്നീ മോഡലുകള്‍ക്ക് പിന്നാലെ ജാവ മോട്ടോര്‍സൈക്കിള്‍സിന്റെ മൂന്നാമത്തെ മോഡലായി പരേക് നവംബര്‍ 15ന് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പരേക് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോഞ്ചിങ് വേളയില്‍ ആദ്യ രണ്ട് മോഡലുകള്‍ക്കൊപ്പം പരേകും ജാവ പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് നീണ്ടകാത്തിരിപ്പിന് ശേഷമാണിപ്പോള്‍ പരേക് പുറത്തിറങ്ങുന്നത്.
സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്റ്റൈല്‍ മോഡലാണ് പുതിയ പരേക്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പരേകിനുള്ളത്. സിംഗിള്‍ സീറ്റ്, നീളേറിയ സ്വന്‍ഗ്രാം, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്പോര്‍ട്ടി എകസ്ഹോസ്റ്റ് തുടങ്ങിയവ പരേകിനെ വ്യത്യസ്തമാക്കും. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. ഡ്യുവല്‍ ഡിസ്ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്ഷന്.
ജാവ, ജാവ 42 ബൈക്കുകളില്‍ നല്കിയിട്ടുള്ളതിനേക്കാള് കരുത്തേറിയ എന്‍ജിനാണ് പരേകിലുള്ളത്. 334 സിസി ലിക്വിഡ് കൂള്‍ എന്ജിന് 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ട്രാന്സ്മിഷന്. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരത്തിലുള്ളതായിരിക്കും ഈ എന്ജിന്. 1.89 ലക്ഷം രൂപയായിരിക്കും പരേകിന്റെ എക്സ്ഷോറൂം വിലയെന്ന് ജാവ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. ബിഎസ് 6 എന്ജിന് അടക്കമുള്ള മാറ്റങ്ങള്‍ വന്ന സാഹചര്യത്തില്‍ വിപണിയിലെത്തുമ്പോള്‍ വില വര്‍ധിക്കാനും സാധ്യതയുണ്ട്.
Content Highlights; jawa perak launch on november 15, jawa perak coming soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..