മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ബെംഗളൂരുവില്‍ ജാവ മോട്ടോര്‍ സൈക്കിളിന്റെ മൂന്ന് ഡീലര്‍ഷിപ്പ് തുറന്നു. കോറമംഗല, ബസ്വനഗുഡി, രാജാജി നഗര്‍ എന്നിവിടങ്ങളിലാണ് മൂന്ന് ഡീലര്‍ഷിപ്പുകള്‍. ദിവസങ്ങള്‍ക്ക് മുമ്പ് പുണെയിലായിരുന്നു രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പ് ജാവ ആരംഭിച്ചത്. ആകെ 105 ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനമാണ് ആദ്യ ഘട്ടത്തില്‍ ജാവ തുടങ്ങുന്നത്. ഇവയെല്ലാം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതില്‍ ഏഴെണ്ണം കേരളത്തിലുണ്ട്. നിലവില്‍ ബുക്കിങ് തുടരുന്ന ജാവ ബൈക്കുകള്‍ ജനുവരിയോടെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഡീലര്‍ഷിപ്പുകള്‍. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളാണ് ജാവ നിരയിലുള്ളത്. ഇതില്‍ ജാവ, ജാവ 42 മോഡലുകളാണ് ആദ്യം നിരത്തിലെത്തുന്നത്. പെരാക്കിന്റെ എന്‍ട്രി വൈകും ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ജാവ പെരാക്കിന് 1.89 ലക്ഷം രൂപയും.
293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ആദ്യമെത്തുന്ന ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്. 6 സ്പീഡാണ് ഗിയര്‍ബോക്സ്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി എന്‍ജിനാണ് പെരാക്കിലുള്ളത്. വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലാണ് ജാവയുടെ പ്രധാന എതിരാളി. 5000 രൂപ സ്വീകരിച്ചാണ് നിലവില്‍ ജാവ ബൈക്കുകളുടെ ബുക്കിങ് പുരോഗമിക്കുന്നത്.
Content Highlights; Jawa opens three dealerships in Bengaluru
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..