മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ജാവ മോട്ടോര്‍സൈക്കിള്‍സ് മഹാരാഷ്ട്രയിലെ നാസിക്കില്‍ പുതിയ ഡീലര്‍ഷിപ്പ് തുറന്നു. ഇതോടെ ഇന്ത്യയില്‍ ജാവ ഡീലര്‍ഷിപ്പിന്റെ എണ്ണം ഏഴായി. ബെംഗളൂരു (മൂന്ന്), പുണെ (രണ്ട്), ഡല്‍ഹി (ഒന്ന്) എന്നിവിടങ്ങളിലാണ് മറ്റ് ഡീലര്‍ഷിപ്പുകള്‍. കേരളം, ചെന്നൈ, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവടങ്ങളിലും ജാവ ഡീലര്‍ഷിപ്പുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യ ഘട്ടത്തില്‍ ജാവ വിറ്റഴിക്കുന്നത്. ഇതിനുള്ള പ്രീ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ബുക്കിങ് ക്രമാധീതമായി ഉയര്‍ന്നതിനാല്‍ നിലവില്‍ ഈ രണ്ട് മോഡലുകളുടെയും ബുക്കിങ് കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ വരെ വിറ്റഴിക്കാനുള്ള ബൈക്കുകളുടെ ബുക്കിങ് ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. നിലവില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് മുതല്‍ വാഹനം കൈമാറും.
ആദ്യ വര്‍ഷം മാസംതേറും 7500 യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ആദ്യ വര്‍ഷം 90000 യൂണിറ്റോളം ജാവ നിരത്തിലിത്തെത്തും. ആദ്യം വിപണിയിലെത്തുന്ന ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. സിംഗിള്‍ ചാനല്‍ എബിഎസാണ് ജാവ, ജാവ 42 മോഡലുകള്‍ക്ക് സുരക്ഷ നല്‍കുക. അതേസമയം ഡ്യുവല്‍ ചാനല്‍ എബിഎസില്‍ ജാവ ഈ വര്‍ഷം പകുതിയോടെ നിരത്തിലെത്തുകയും ചെയ്യും.
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ജാവ ഡീലര്‍ഷിപ്പുകള്‍ തുറക്കുക.
Content Highlights; Jawa Motorcycles Opens Its First Showroom In Nashik
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..