ഹീന്ദ്രയുടെ കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ മോട്ടോര്‍ സൈക്കിള്‍സ് രാജ്യത്തെ ആദ്യ ഡീലര്‍ഷിപ്പ് തുറന്നു. പുണെയിലെ ബാനര്‍, ചിന്‍ചാവദ് എന്നിവിടങ്ങളിലാണ് ജാവയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2019 ജനുവരിയോടെയാണ് ജാവ ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുക. കേരളത്തിലടക്കം ആദ്യഘട്ടത്തില്‍ ആകെ 105 ഡീലര്‍ഷിപ്പുകളാണ് ജാവ തുറക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം വൈകാതെ ആരംഭിക്കും. 

Jawa
Courtesy; Jawa Motorcycles Facebook Page

ജാവയുടെ ഐതിഹാസിക രൂപത്തിന് ഇണങ്ങുന്ന വിധത്തില്‍ ക്ലാസിക് ശൈലിയില്‍ പ്രീമിയം നിലവാരത്തിലാണ്‌ ഡീലര്‍ഷിപ്പുകള്‍. നിലവില്‍ 5000 രൂപ സ്വീകരിച്ച് ഓണ്‍ലൈന്‍ വഴി ബുക്കിങ് പുരോഗമിക്കുന്ന ജാവ ബൈക്കുകള്‍ ഡീലര്‍ഷിപ്പുകള്‍ വഴി ഇനി ടെസ്റ്റ് ഡ്രൈവ് ചെയ്യാം. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഡീലര്‍ഷിപ്പുകള്‍. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളാണ് ജാവ നിരയിലുള്ളത്. ഇതില്‍ ജാവ, ജാവ 42 മോഡലുകളാണ് ആദ്യം നിരത്തിലെത്തുന്നത്. പെരാക്കിന്റെ എന്‍ട്രി വൈകും.

താരത്യമേന കുറഞ്ഞ വില ജാവയ്ക്ക് വിപണിയില്‍ മുതല്‍ക്കൂട്ടാകാനാണ് സാധ്യത. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. ജാവ പെരാക്കിന് 1.89 ലക്ഷം രൂപയും. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ആദ്യമെത്തുന്ന ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി എന്‍ജിനാണ് പെരാക്കിലുള്ളത്. വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലാണ് ജാവയുടെ പ്രധാന എതിരാളി. 

jawa
Courtesy; Jawa Motorcycles Facebook Page
Jawa
Courtesy; Jawa Motorcycles Facebook Page

Jawa Motorcycles

Content Highlights; Jawa Motorcycles Open First Dealerships In India