ഹീന്ദ്രയ്‌ക്കൊപ്പം ഇന്ത്യയില്‍ തിരിച്ചെത്തിയ ഐതിഹാസിക മാനമുള്ള ജാവ മോട്ടോര്‍ സൈക്കിള്‍സിന്റെ ഓണ്‍ലൈന്‍ ബുക്കിങ് തകൃതിയായി മുന്നേറുകയാണ്. ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നെങ്കിലും എവിടെയെല്ലാമാണ് ഈ ഡീലര്‍ഷിപ്പ് എന്ന കാര്യങ്ങളൊന്നും വ്യക്തമാക്കിയിരുന്നില്ല. ഒടുവിലിപ്പോള്‍ ഔദ്യോഗിക വെബ് സൈറ്റ് വഴി ഡീലര്‍ഷിപ്പ് വിവരങ്ങളും കമ്പനി പുറത്തുവിട്ടു. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും ജാവയ്ക്ക് ഡീലര്‍ഷിപ്പുണ്ട്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്‌.

Jawa

ഡിസംബര്‍ 15-ന് ഇന്ത്യയിലെ ആദ്യ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. ഡീലര്‍ഷിപ്പ്തല ബുക്കിങ്ങും അന്ന് മുതല്‍ ആരംഭിക്കും. നിലവില്‍ 5000 രൂപ സ്വീകരിച്ച് ഓണ്‍ലൈന്‍ വഴിയാണ് ബുക്കിങ് തുടരുന്നത്. വെബ് സൈറ്റില്‍ ലിസ്റ്റ് ചെയ്ത എല്ലാ ഡീലര്‍ഷിപ്പുകളും ഡിസംബര്‍ 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കില്ല. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡീലര്‍ഷിപ്പുകള്‍. 

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളാണ് ജാവ നിരയിലുള്ളത്. ഇതില്‍ ജാവ, ജാവ 42 മോഡലുകളാണ് ആദ്യം നിരത്തിലെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. കസ്റ്റംമെയ്ഡ് ജാവ പെരാക്കിന് 1.89 ലക്ഷം രൂപയുമാണ് വില. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി എന്‍ജിനാണ് പെരാക്കിലുള്ളത്. 

Jawa

കേരളത്തിലെ ജാവ ഡീലര്‍ഷിപ്പുകള്‍

കണ്ണൂര്‍ - സൗത്ത് ബസാര്‍ 
കോഴിക്കോട് - പുതിയങ്ങാടി പിഒ
തൃശ്ശൂര്‍ - കുറിയച്ചിറ
കൊച്ചി - എടപ്പള്ളി പിഒ
ആലപ്പുഴ - ഇരുമ്പ് പാലം പിഒ
കൊല്ലം - പള്ളിമുക്ക് 
തിരുവനന്തപുരം - നിറമണ്‍കര ജംങ്ഷന്‍

Jawa

Content Highlights; Jawa Motorcycles going to open seven dealership in kerala