ജാവയുടെ ആനിവേഴ്‌സറി എഡിഷന്‍ ബൈക്കുകള്‍ അവതരിപ്പിച്ചു; വില 1.73 ലക്ഷം


ജാവയുടെ ഡിസൈന്‍ ശൈലി തന്നെയാണ് ഈ വാഹനത്തിലുമുള്ളത്. എന്നാല്‍, 500 ഒഎച്ച്‌വിയെ ഓര്‍മ്മപ്പെടുത്തുന്ന ഇരട്ട നിറത്തിലാണ് ഈ 90 ബൈക്കുകളും എത്തുക.

ജാവയുടെ 90-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 90 ആനിവേഴ്‌സറി എഡിഷന്‍ ജാവ ബൈക്കുകള്‍ അവതരിപ്പിച്ചു. 1.73 ലക്ഷം രൂപയാണ് ആനിവേഴ്‌സറി എഡിഷന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ ജാവ മടങ്ങിയെത്തിയിട്ട് നവംബര്‍ 15-ന് ഒരു വര്‍ഷം പൂര്‍ത്തിയാകും.

ചെക്ക് വാഹനനിര്‍മാതാക്കളായ ജാവ 1929-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് 90 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് എത്തിച്ചിരിക്കുന്നത്. ജാവ 500 ഒഎച്ച്‌വി എന്ന വാഹനമാണ് 1929-ല്‍ ജാവ ആദ്യമായി പുറത്തിറക്കിയത്.

റെഗുലര്‍ ജാവയുടെ ഡിസൈന്‍ ശൈലി തന്നെയാണ് ഈ വാഹനത്തിലുമുള്ളത്. എന്നാല്‍, 500 ഒഎച്ച്‌വിയെ ഓര്‍മ്മപ്പെടുത്തുന്ന ഇരട്ട നിറത്തിലാണ് ഈ 90 ബൈക്കുകളും എത്തുക. റെഡ്-ഐവറി നിറങ്ങളിലാണ് നല്‍കിയിട്ടുള്ള ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ 90 ആനിവേഴ്‌സറി ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്.

ഈ രണ്ട് നിറങ്ങള്‍ ഒഴിച്ചാല്‍ ബൈക്കിലെ മറ്റ് ഭാഗങ്ങളെല്ലാം ക്രോമിയം ഫിനീഷിലാണ് തീര്‍ത്തിരിക്കുന്നത്. ഫ്യുവല്‍ ടാങ്കിലെ എംബ്ലത്തിനൊപ്പം ഓരോ വാഹനത്തിനും പ്രത്യേകം സീരിയല്‍ നമ്പറും നല്‍കിയിട്ടുണ്ട്. ബൈക്കുകള്‍ വൈകാതെ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കുമെന്നാണ് സൂചന.

ആനിവേഴ്‌സറി എഡിഷന്‍ ജാവയുടെ ലുക്കില്‍ മാത്രമാണ് മാറ്റങ്ങള്‍. എന്‍ജിനും മറ്റു ഫീച്ചറുകളും റെഗുലര്‍ ജാവയിലേതാണ്. 26 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിലുള്ളത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Jawa Motorcycles announce 90th Anniversary Edition motorcycle

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented