ഇന്ത്യന്‍ നിരത്തുകളില്‍ മടങ്ങിയെത്തിയ ഐതിഹാസിക മോട്ടോര്‍ സൈക്കിളായ ജാവ കടല്‍ കടക്കുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ബൈക്കുകള്‍ ജാവ 300 സി.എല്‍. എന്ന ബാഡ്ജിങ്ങിലാണ് യൂറോപ്യന്‍ വിപണിയില്‍ ജാവ എത്തിക്കുന്നത്. യൂറോപ്യന്‍ വിപണിയില്‍ 6000 യൂറോ ആയിരിക്കും ഈ ബൈക്കിന്റെ വിലയെന്നാണ് സൂചന. ഇത് ഏകദേശം 5.22 ലക്ഷം ഇന്ത്യന്‍ രൂപയാണെന്നാണ് കണക്ക്.
ഡിസൈനില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയ ജാവയ്ക്ക് സമാനമായിരിക്കും കയറ്റുമതി ചെയ്യുന്ന മോഡലും. അതേസമയം, എന്‍ജിന്‍ കരുത്തില്‍ നേരിയ മാറ്റം വരുത്തുന്നുണ്ടെന്നാണ് വിവരം. യൂറോ-4 നിലവാരത്തിലുള്ള 294.7 സിസി എന്‍ജിനിലാണ് കയറ്റുമതി ചെയ്യുന്ന ജാവ ഒരുങ്ങുന്നത്. ഇത് 22.5 ബിഎച്ച്പി പവറും 25 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.
ഇന്ത്യയില്‍ എത്തിയിട്ടുള്ള ജാവയില്‍ 293 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 26.14 ബിഎച്ച്പി പവറും 27.05 എന്‍എം ടോര്‍ക്കുമേകും. യൂറോപ്യന്‍ വിപണിയില്‍ എത്തിക്കുന്ന ജാവയ്ക്ക് പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററാണെന്നാണ് വിവരം. മറ്റ് പാര്‍ട്‌സുകളും ഫീച്ചറുകളും സമാനമായിരിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.
യൂറോപ്യന്‍ വിപണിയിലെത്തിക്കുന്ന ജാവയില്‍ മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷയൊരുക്കുന്നത്. സിംഗിള്‍ ചാനല്‍ എബിഎസ് ആയിരിക്കും ഇതില്‍ നല്‍കുക. അതേസമയം, ഇന്ത്യന്‍ വിപണിയിലുള്ള ജാവയില്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഡ്യുവല്‍ ചാനല്‍ എ.ബി.എസുമാണ് സുരക്ഷയൊരുക്കുന്നത്.
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സാണ് ജാവയുടെ ബൈക്കുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്. ജാവ, ജാവ 42, ജാവ പരേക് എന്നീ മൂന്ന് മോഡലുകളാണ് ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത്. ഐതിഹാസിക ജാവ ബൈക്കിന്റെ ഫീച്ചറുകളായ ട്വിന്‍ എക്‌സ്‌ഹോസ്റ്റും പെയിന്റ് സ്‌കീമും നല്‍കിയാണ് ഈ ബൈക്കുകള്‍ നിരത്തിലെത്തിച്ചത്.
Content Highlights: Jawa Motorcycle Exporting To European Market
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..