ക്ലാസിക്ക് ലെജന്‍ഡ്സിന്റെ കേരളത്തിലെ രണ്ടാമത്തെ ജാവ മോട്ടോര്‍സൈക്കിള്‍ ഡീലര്‍ഷിപ്പ് ഇന്ന് കൊച്ചിയില്‍ തുറന്നു. തിരുവനന്തപുരത്തെ ഡീലര്‍ഷിപ്പ് തുറന്നതിന് തൊട്ടുപിന്നാലെയാണ് കൊച്ചിയിലും ആരംഭിച്ചിരിക്കുന്നത്. അടുത്ത ഷോറൂം ഉടന്‍ തന്നെ കോഴിക്കോട് തുറക്കും.
എറണാകുളം കളമശ്ശേരിയില്‍ ഇല്ലിക്കാട്ട് ബില്‍ഡിങിലാണ് ക്ലാസിക്ക് മോട്ടോഴ്സ് എന്ന പേരില്‍ ജാവ ഷോറൂം തുറന്നിരിക്കുന്നത്. പ്രഥമിക ഘട്ടത്തില്‍ ഇന്ത്യയിലുടനീളം 100-ല്‍ അധികം ഷോറൂമുകള്‍ തുറക്കാനാണ് കമ്പനി ഉദ്യേശിക്കുന്നത്. കൊച്ചിയിലെ ഷോറൂം ഉള്‍പ്പെടെ 38 ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തുറന്നുകഴിഞ്ഞു.
ജാവ ആരാധകരുടെയും ഉപഭോക്താക്കളുടെയും സാന്നിദ്ധ്യത്തില്‍ ക്ലാസിക്ക് ലെജന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകനും ഫൈ ക്യാപിറ്റല്‍ സ്ഥാപകനും മാനേജിങ് പാര്‍ട്നറുമായ അനുപം തരേജയാണ് കൊച്ചിയിലെ ഷോറൂം ഉദ്ഘാടനം ചെയ്തത്.
ജാവയുടെ ഐതിഹാസ കഥ പറയുന്ന ബൈക്കര്‍ കഫേയുടെ അന്തരീക്ഷം ഒരുക്കിയാണ് ഓരോ ഷോറൂമുകളുടെയും നിര്‍മാണം. ഐതിഹാസിക ജാവ മോട്ടോര്‍സൈക്കിളിന്റെ പാര്‍ട്സുകള്‍ നല്‍കിയാണ് ഷോറൂമുകള്‍ അലങ്കരിച്ചിരിക്കുന്നതെന്നതും ആകര്‍ഷകമാണ്.
ജാവ, ജാവ ഫോര്‍ട്ടിടു എന്നിവയാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്സി എന്‍ജിനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ബിഎസ്-6 നിലവാരത്തിലുള്ള ഈ എന്ജിന് 27 ബിഎച്ച്പി കരുത്തും 28എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
ജാവയ്ക്ക് 1.67 ലക്ഷവും ഫോര്ട്ടിടൂവിന് 1.58 ലക്ഷം രൂപയുമാണ് കൊച്ചിയിലെ എക്സ്ഷോറൂം വില. എബിഎസ് മോഡലുകള്‍ക്ക് യഥാക്രമം 1.75 ലക്ഷവും 1.66 ലക്ഷവും വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Jawa Kochi Dealership Inaugurates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..