ഇന്ത്യയില്‍ ജാവയുടെ ആദ്യ ഡീലര്‍ഷിപ്പ് അടുത്ത മാസം; ബുക്കിങിന് 5000 രൂപ


രാജ്യത്താകമാനം ആദ്യ ഘട്ടത്തില്‍ 105 ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുമെന്ന് ലോഞ്ചിങ് വേളയില്‍ ജാവ വ്യക്തമാക്കിയിരുന്നു

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായി പഴയ ഐതിഹാസിക ജാവ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ വീണ്ടും അങ്കം കുറിച്ചിരിക്കുകയാണ്‌. ഓണ്‍ലൈന്‍ വഴി 5000 രൂപ സ്വീകരിച്ച് ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ് നിലവില്‍ കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുമുണ്ട്. 2019 ജനുവരിയോടെ ഇവ രണ്ടും ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. ഇതിനായി രാജ്യത്താകമാനം ആദ്യ ഘട്ടത്തില്‍ 105 ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുമെന്ന് ലോഞ്ചിങ് വേളയില്‍ ജാവ വ്യക്തമാക്കിയിരുന്നു. പുതിയ സൂചനകള്‍ പ്രകാരം പുണെ, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവടങ്ങളിലാണ് ആദ്യം ജാവ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങുക.

ഡിസംബറില്‍ ആദ്യ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. എന്നാല്‍ ഡീലര്‍ഷിപ്പുകള്‍ എവിടെയാണെന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ജാവ വ്യക്തമാക്കിയിട്ടില്ല. ഡീലര്‍ഷിപ്പ് തലത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം മുംബൈയിലും ഡല്‍ഹിയിലും ഹൈദരാബാദിലും നാല് വീതവും പുണെയില്‍ മൂന്നും ബെംഗളൂരുവില്‍ അഞ്ചു ഡീലര്‍ഷിപ്പും ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ചെന്നൈയിലും കൊല്‍ക്കത്തിയിലും ഡീലര്‍ഷിപ്പ് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. വിപണന ശൃംഖല സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി ഉടന്‍ വ്യക്തമാക്കിയേക്കും.

ജാവയുടെ പഴയ ഐക്കണിക് രൂപത്തിന് സമാനമായി അറുപതുകളെ ഓര്‍മ്മപ്പെടുത്തുന്ന ഡിസൈനിലായിരിക്കും ഡീലര്‍ഷിപ്പുകള്‍. ആദ്യമെത്തുന്ന ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. കസ്റ്റംമെയ്ഡ് ജാവ പെരാക്കിന് 1.89 ലക്ഷം രൂപയുമാണ് വില. 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പെരാക്കിലുള്ളത്. എന്നാല്‍ ഈ മോഡല്‍ എപ്പോള്‍ വിപണിയിലെത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Contnet Highlights; Jawa dealership location details revealed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented