ജാവയുടെ ഡീലര്‍ഷിപ്പ്തല ബുക്കിങ് ഡിസംബര്‍ 15 മുതല്‍


ഡീലര്‍ഷിപ്പുകളിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് ടെസ്റ്റ് ഡ്രൈവിനുള്ള അവസരവും ഒരുക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഹീന്ദ്രയുടെ പിന്തുണയോടെ ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തുന്ന ഐതിഹാസിക ജാവയ്ക്ക് വലിയ സ്വീകാര്യതയാണ് വാഹനലോകത്തുനിന്നും ലഭിക്കുന്നത്. ഓണ്‍ലൈനായി ജാവയ്ക്കുള്ള ബുക്കിങ് പുരോഗമിക്കുന്നതിനിടെ ഡിസംബര്‍ 15 മുതല്‍ ഡീലര്‍ഷിപ്പ്തല ബുക്കിങ് ആരംഭിക്കും.

ഈ മാസം 15-നാണ് ജാവയുടെ ആദ്യ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം. 5000 രൂപ ടോക്കണ്‍ അഡ്വാന്‍സ് ഈടാക്കിയാണ് ഡീലര്‍ഷിപ്പുകളിലും ബുക്കിംങ് സ്വീകരിക്കുന്നത്. ഡീലര്‍ഷിപ്പുകളിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് ടെസ്റ്റ് ഡ്രൈവിനുള്ള അവസരവും ഒരുക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി 105 ഡീലര്‍ഷിപ്പുകളാണ് ജാവ തുറക്കുന്നത്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിലെ ഡീലര്‍ഷിപ്പുകള്‍.

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളാണ് ജാവ നിരയിലുള്ളത്. ഇതില്‍ ജാവ, ജാവ 42 മോഡലുകളാണ് ആദ്യം നിരത്തിലെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില. കസ്റ്റംമെയ്ഡ് ജാവ പെരാക്കിന് 1.89 ലക്ഷം രൂപയുമാണ് വില.

293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകുന്ന 334 സിസി എന്‍ജിനാണ് പെരാക്കിലുള്ളത്.

Content Highlights: Jawa dealer-level bookings to commence on December 15

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022

More from this section




Most Commented