ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തുന്ന മറ്റേത് ബൈക്കിന് ലഭിക്കുന്നതിനേക്കാളും വരവേല്‍പ്പാണ് ജാവയുടെ ബൈക്കുകള്‍ക്ക് ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി തുറക്കുന്ന ഡീലര്‍ഷിപ്പുകള്‍ വഴി അടുത്ത വര്‍ഷം ആദ്യം മുതല്‍ നിരത്തിലെത്താനൊരുങ്ങുകയാണ് ഈ ബൈക്കുകള്‍.
നിലവില്‍ നിരത്തിലെത്തുന്ന ജാവ ബൈക്കുകള്‍ക്ക് എബിഎസ് ഇല്ലെങ്കിലും വൈകാതെ തന്നെ ഈ ബൈക്കുകളില്‍ എബിഎസ് സുരക്ഷ ഒരുക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. മുന്നില്‍ ഡിസ്ക് ബ്രേക്കാണ് ജാവയ്ക്കുള്ളതെങ്കിലും വൈകാതെ അത് ഡ്യുവല്‍ ചാനലിലേക്ക് മാറുമെന്നാണ് വിവരം.
ജാവയുടെ ബൈക്കുകളില്‍ ഓപ്ഷണലായി സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും 2019 പകുതി മുതല്‍ നിരത്തിലെത്തുന്ന ജാവ മോഡലുകള്‍ക്ക് ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയൊരുക്കുമെന്ന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
ഡ്യുവല്‍ ചാനല്‍ എബിഎസില്‍ എത്തുന്ന ജാവയ്ക്ക് 10,000 രൂപ വരെ വില ഉയരുമെന്നാണ് വിവരം. നിലവില്‍ ജാവ 42-ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് 2019 ഏപ്രില്‍ 1 മുതല്‍ നിരത്തിലെത്തുന്ന 125 സിസിക്ക് മുകളില്‍ ശേഷിയുള്ള ബൈക്കുകള്‍ക്ക് എബിഎസ് ബ്രേക്കിങ് സംവിധാനവും സ്കൂട്ടറുകള്‍ക്ക് കോംബി ബ്രേക്കിങ് സംവിധാനവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Content Highlights: Jawa Bikes To Come With Dual-Channel ABS
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..