ഒന്നാം പിറന്നാളും 90-ാം വാര്‍ഷികവും; ജാവ 90 യൂണിറ്റ് ആനിവേഴ്‌സറി എഡിഷന്‍ ബൈക്കുകള്‍ പുറത്തിറക്കുന്നു


ചെക്ക് ഇരുചക്ര വാഹനനിര്‍മാതാക്കളായ ജാവ 1929-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് 90 വര്‍ഷം പിന്നിടുന്നത് പ്രമാണിച്ചാണ് ആനിവേഴ്‌സറി എഡിഷന്റെ 90 യൂണിറ്റുകള്‍ പുറത്തിറക്കുന്നത്.

22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജാവയുടെ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിയെത്തിയിട്ട് ഒരു വര്‍ഷമാകുന്നു. 2018 നവംബര്‍ 15-നാണ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ജാവ മോട്ടോര്‍ സൈക്കിള്‍സ് ജാവ, ജാവ 42 എന്നീ രണ്ട് ബൈക്കുകള്‍ എത്തിച്ചത്.

ഇന്ത്യയിലേക്കുള്ള രണ്ടാം വരവിലെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ നവംബര്‍ മാസത്തില്‍ ജാവയുടെ ആനിവേഴ്‌സറി എഡിഷന്‍ ബൈക്കുകള്‍ എത്തുകയാണ്. 90 യൂണിറ്റ് ആനിവേഴ്‌സറി എഡിഷന്‍ ബൈക്കുകളാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നിരത്തുകളിലെത്തുക.

ഇന്ത്യയിലെ ഒന്നാം പിറന്നാളിനൊപ്പം ആഗോളതലത്തില്‍ 90-ാം വാര്‍ഷം പിന്നിടുകയാണ് ജാവ. ചെക്ക് ഇരുചക്ര വാഹനനിര്‍മാതാക്കളായ ജാവ 1929-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് 90 വര്‍ഷം പിന്നിടുന്നത് പ്രമാണിച്ചാണ് ആനിവേഴ്‌സറി എഡിഷന്റെ 90 യൂണിറ്റുകള്‍ പുറത്തിറക്കുന്നത്.

ലുക്കിലും സ്‌പെഷ്യലായാണ് ആനിവേഴ്‌സറി എഡിഷന്‍ എത്തുന്നത്. പെട്രോള്‍ ടാങ്കില്‍ 90 ആനിവേഴ്‌സറി ബാഡ്ജിങ്ങ്, സീറ്റുകവറിലെ സ്ട്രിപ്പുകള്‍ എന്നിവയ്‌ക്കൊപ്പം 1929-ലെ ജാവ 500-ല്‍ നല്‍കിയിരുന്ന നിറത്തിലായിരിക്കും ഈ 90 ബൈക്കുകളും എത്തുക.

നിലവില്‍ ജാവ ബൈക്കുകള്‍ ബുക്ക് ചെയ്തിട്ടുള്ളവര്‍ക്കും ഒക്ടോബര്‍ 22-ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ത്തുമായിരിക്കും ആനിവേഴ്‌സറി എഡിഷന്‍ ബൈക്കുകള്‍ ലഭിക്കുക. ഈ പതിപ്പിന്റെ സിംഗിള്‍ ചാനല്‍ എബിഎസ് മോഡലിന് 1.64 ലക്ഷവും ഡ്യുവല്‍ ചാനലിന് 1.73 ലക്ഷം രൂപയുമാണ് വില.

മെക്കാനിക്കലായ മാറ്റങ്ങളില്ലാതെയാണ് ആനിവേഴ്‌സറി എഡിഷന്‍ എത്തുന്നത്. 26 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിലുള്ളത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Jawa Anniversary Edition To Be Launch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented