പ്രതീകാത്മക ചിത്രം | Photo: Facebook|EeVe
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഇന്ത്യയുടെ നയത്തിന് പിന്നാലെ നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്ക് എത്തിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളിലാണ് സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രധാന ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ ഒന്നാണ് ഈവി.
മുമ്പ് ഇലക്ട്രിക് സ്കൂട്ടറുകള് നിരത്തിലെത്തിച്ച ഈവി പുതിയ ഒരു ചുവടുവയ്പ്പിനൊരുങ്ങുകയാണ്. റെഗുലര്‍ സ്കൂട്ടറുകളില്‍ നിന്ന് മാറി ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറാണ് ഈവിയില്‍ നിന്ന് ഇനി നിരത്തുകളില്‍ എത്തുന്നത്. ഈ ഹൈ-സ്പീഡ് സ്കൂട്ടര്‍ നിര്‍മിക്കുന്നതിന് ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഈവി സോള്‍ എന്ന പേരിലാണ് ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടര്‍ ഒരുങ്ങുന്നത്. സ്പീഡിനൊപ്പം ഉയര്‍ന്ന റേഞ്ചും നല്‍കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. പ്രഥമിക റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള റേഞ്ചായിരിക്കും സോളില്‍ നല്‍കുക. മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കും സോളിന്റെ പരമാവധി വേഗതയെന്നും സൂചനയുണ്ട്.
സോള്‍ ഹൈ-സ്പീഡ് സ്കൂട്ടര്‍ നിര്‍മിക്കുന്നതിനുള്ള അനുമതികള്‍ ലഭ്യമായിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ സാമഗ്രികള്‍ എത്താനെടുക്കുന്ന കാലതാമസമാണ് വാഹനം നിര്‍മാണം വൈകിപ്പിക്കുന്നത്. ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് ജൂണ്‍ മാസത്തോടെ സോള്‍ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്ന് ഈവി മേധാവി എന്‍.ഡി.ടി.വി. കാര്‍ ആന്‍ഡ് ബൈക്കിനോട് പറഞ്ഞു.
ഈവിയുടെ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാണ സാമഗ്രികളുടെ 45 ശതമാനമാണ് പ്രദേശികമായി നിര്‍മിക്കുന്നത്. ഭാവിയില്‍ ഈവിയുടെ സ്കൂട്ടറുകള് 100 ശതമാനവും പ്രദേശികമായി വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഉത്പാദനം ഉയര്‍ത്തുന്നതിനും റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗം കാര്യക്ഷമമാക്കുന്നതിനും ബാറ്ററി ഉത്പാദിപ്പിക്കുന്നതിനും നീക്കങ്ങള്‍ നടക്കുന്നതിനായി കമ്പനി അറിയിച്ചു.
Source: NDTV Car and Bike
Content Highlights: Indian Start Up EeVe Develops High Speed Electric Scooter Soul
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..