പ്രതീകാത്മക ചിത്രം | Photo: Komaki
ഇലക്ട്രിക് സ്കൂട്ടറുകള് ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി തുടങ്ങിയെങ്കിലും കുറഞ്ഞ റേഞ്ച് ഈ വാഹനങ്ങളുടെ പ്രധാന വെല്ലുവിളിയാണ്. ഇതിനെ മറികടക്കാനുള്ള ഇന്ത്യയില്‍ ഇലക്ട്രിക് ടൂ വീലര്‍ നിര്‍മാതാക്കളായ കൊമാകിയുടെ നീക്കം ഫലം കണ്ടിരിക്കുകയാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 220 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്ന ബാറ്ററിയാണ് ഈ ഇന്ത്യന്‍ കമ്പനി ഒരുക്കുന്നത്.
കൊമാകി സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ഈ ബാറ്ററി എന്നതാണ് ഏറെ ശ്രദ്ധേയം. കൊമാകി പുറത്തിറക്കുന്ന XGT-KM, X-One, XGT-X4 എന്നീ മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഈ ബാറ്ററി നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 85.000 രൂപ മുതല്‍ എക്സ്ഷോറും വിലയുള്ള ഈ സ്കൂട്ടറുകള് ജൂണ്‍ ഒന്ന് മുതല്‍ വിപണിയില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
ഉയര്‍ന്ന റേഞ്ച് പ്രധാനം ചെയ്യാന്‍ സാധിക്കുന്ന ബാറ്ററിയുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായെങ്കിലും പുതിയ ബാറ്ററി സാങ്കേതികവിദ്യക്കുള്ള പേറ്റന്റ് ലഭിക്കാനുള്ള കാത്തിരിപ്പിലാണെന്നാണ് സൂചന. ഇത് സ്കൂട്ടറുകളില്‍ നല്‍കുന്നതോടെ ഏറ്റവുമധികം റേഞ്ച് ഉറപ്പ് നല്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളില്‍ ഒന്നായി കൊമാകിയുടെ മോഡലുകള്‍ വിശേഷിപ്പിക്കപ്പെടും.
മലിനീകരണ മുക്തമായ ഇന്ത്യ എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിനായി കൊമാകി നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണ് ഈ കൂടുതല്‍ റേഞ്ച് നല്കാന് സാധിക്കുന്ന ഈ ബാറ്ററി ടെക്നോളജി. പരിസ്ഥിതി സൗഹാര്‍ദമായ വാഹനങ്ങള്‍ എത്തിക്കുന്നതിനൊപ്പം കൃത്യമായ പരിശോധനകള്‍ നടത്തി വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഓരോ വാഹനവുമെത്തുന്നത് കൊമാകിയുടെ മേധാവി അറിയിച്ചു.
4-5 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററിയാണ് കൊമാകി വികസിപ്പിച്ചിരിക്കുന്നത്. ഇത് 170 മുതല്‍ 220 കിലോമീറ്റര്‍ വരെ റേഞ്ച് ഉറപ്പാക്കിയിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകളിലെ റീജനറേറ്റീവ് ബ്രേക്കിങ്ങ് ടെക്നോളജി കുറഞ്ഞ അളവില്‍ റേഞ്ച് വര്‍ധിപ്പിക്കുമെന്നും കൊമാകി അവകാശപ്പെടുന്നു. ലോങ്ങ് റേഞ്ച് ബാറ്ററി ഇ-സ്കൂട്ടറുകളെ കൂടുതല്‍ ജനകീയമാക്കുമെന്നാണ് കൊമാകിയുടെ പ്രതീക്ഷ.
Source: Car and Bike
Content Highlights: Indian Electric Scooter Maker Komaki Develop High Range Electric Battery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..