-
സ്റ്റൈലിഷാകണം, അത്യാവശ്യം സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയണം, ആധുനിക സൗകര്യങ്ങളുണ്ടാവണം, അനായാസം ഉപയോഗിക്കാന്‍ കഴിയണം, ഭാരക്കുറവുണ്ടെങ്കില്‍ അത്രയും നന്ന്... ഇങ്ങനെ നീളുന്നതാണ് സ്ത്രീകളുടെ സ്കൂട്ടര്‍ സങ്കല്‍പ്പങ്ങള്‍. ഇന്ത്യയിലെ സ്കൂട്ടര്‍ വിപണി കടല്‍പോലെ പരന്നുകിടക്കുകയാണ്. അതില്‍നിന്ന് ചൂണ്ടയിട്ടെടുക്കാന് പറ്റിയവ ധാരാളമുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.
യമഹ ഫസീനോ

സ്കൂട്ടറുകളില്‍ മികച്ച സ്റ്റൈലുമായാണ് യമഹയുടെ ഫസീനോ വിപണിയിലെത്തിയത്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന സ്കൂട്ടറാണിത്. ഒറ്റനോട്ടത്തില്‍ ആരുടേയും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന രൂപം. അതിനു പറ്റിയ നിറങ്ങളും ആരേയും ആകര്‍ഷിക്കും. വിശാലമായ ഫുട്ട്ബോര്‍ഡ്, മുന്നില്‍ അത്യാവശ്യം ചെറിയ സാധനങ്ങള്‍ വെക്കാനുള്ള സൗകര്യമുണ്ട്. മൊബൈല്‍ഫോണ്‍, വാലറ്റ് എന്നിവ ഇവിടെ ഇരിക്കും. സീറ്റിനു താഴെയുള്ള സ്റ്റോറേജ് സ്പേസും ബാഗുകളും സഞ്ചികളും തൂക്കാനുള്ള ഹുക്കുമുണ്ട്. 113 സി.സി.യുടെ എന്ജിന് മോശമല്ലാത്ത പവറും നല്‍കുന്നുണ്ട്. ഭാരം 103 കിലോയേയുള്ളൂ എന്നതും കൊണ്ടുനടക്കുന്നതിന് ഗുണമായിരിക്കും.
ടി.വി.എസ്. സ്കൂട്ടി സെസ്റ്റ് 110

വനിതകളുടെ കൂട്ടുകാരി എന്ന നിലയ്ക്കാണ് ടി.വി.എസ്. തങ്ങളുടെ സ്കൂട്ടി സെസ്റ്റ് 110-നെ അവതരിപ്പിച്ചത്. നിറങ്ങളുടെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും മറ്റു വാഹനങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതാണ് സെസ്റ്റ് 110. 110 സി.സി.യുടെ എന്ജിന് ആവശ്യത്തിന് ശക്തി നല്‍കുന്നതാണ്. ഇതിന് അനുബന്ധമായി സി.വി.ടി. ഗിയര്‍ബോക്സും ചേര്‍ന്നിരിക്കുന്നു. സീറ്റിനടിയില്‍ യു.എസ്.ബി. ചാര്‍ജറുമുണ്ട്. സീറ്റിനടിയില്‍ ഒരു ഹെല്‍മെറ്റ് ഈസിയായി ഇരിക്കും. സീറ്റിനടിയിലെ ഹുക്കില്‍ അത്യാവശ്യ ബാഗുകളും കവറുകളും തൂക്കിയിടുകയും ചെയ്യാം. വെറും 98 കിലോ ഗ്രാമാണിതിന്റെ ഭാരം.
ഹോണ്ട ആക്ടിവ ഐ

ആക്ടിവയുടെ മറ്റൊരു അവതാരം. വില്‍പ്പനയില്‍ മുന്നിട്ടുനില്ക്കുന്ന ആക്ടിവ ഐ സ്റ്റൈലിലും ലുക്കിലും ഒട്ടും പിന്നിലല്ല. അധികം ആര്‍ഭാടമൊന്നുമില്ലെങ്കിലും ആരും ഒറ്റനോട്ടത്തില്‍ നോക്കിപ്പോകും. പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടാണ് ആക്ടിവ ഐ ഇറക്കിയത്. സുരക്ഷയ്ക്കായി കോംബി ബ്രേക്കിങ് സിസ്റ്റമാണിതിലുള്ളത്. പെട്ടെന്നുള്ള ബ്രേക്കിങ് അപകടമായി കലാശിക്കാതിരിക്കാനുള്ള സൗകര്യമാണിത് നല്‍കുന്നത്. 110 സി.സി. എന്ജിന് സ്മൂത്താണ്.
ഹീറോ പ്ലഷര്‍

ചെറിയ കൗതുകമാര്‍ന്ന സ്കൂട്ടറാണ് ഹീറോയുടെ പ്ലഷര്‍. നിറങ്ങളാണ് പ്ലഷറിനെ സുന്ദരമാക്കുന്നത്. കോളേജുകുമാരികളെ ആകര്‍ഷിക്കുന്നതിനായി നിറങ്ങള്‍ വാരിപ്പൂശി സുന്ദരിയാക്കിയാണ് പ്ലഷര്‍ വരുന്നത്. ഇരട്ടനിറവും പ്രത്യേകതയാണ്. മുന്നിലും സ്റ്റോറേജ് അറയുണ്ട്. സീറ്റിനടിയിലും ആവശ്യത്തിന് സ്ഥലം നല്‍കുന്നുണ്ട്. രാത്രികളില്‍ ഇതിനുള്ളില്‍ വ്യക്തമായി കാണാന്‍ ചെറിയ ലൈറ്റും നല്‍കിയിട്ടുണ്ട്. 101 കിലോഗ്രാമാണ് ഈ സ്കൂട്ടറിന്റെ ഭാരം. കൂടുതല്‍ സുരക്ഷിതമായ ബ്രേക്കിങ്ങിനായി ഇതില്‍ ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സിസ്റ്റവും നല്കിയിരിക്കുന്നു.
സുസുക്കി ലെറ്റ്സ്

ഇരട്ടനിറത്തിലാണ് സുസുക്കിയുടെ 112 സി.സി. സ്കൂട്ടര്‍ വരുന്നത്. ഭാരക്കുറവാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മുന്നിലും സീറ്റിനടിയിലും സ്റ്റോറേജ് സ്പേസ് നല്‍കിയിട്ടുണ്ട്. അതുകൂടാതെ മൊബൈല്‍ ചാര്‍ജിങ് പോയിന്റുമുണ്ട്.
ഹോണ്ട ഡിയോ

ചെറുപ്പക്കാര്ക്കുവേണ്ടിയായിരുന്നു ഹോണ്ടയുടെ ഡിയോ. ഹോണ്ടയുടെ സ്റ്റൈലിഷ് സ്കൂട്ടറുകളിലൊന്നാണിത്. പുറത്തിറക്കിയതിന് ശേഷം നിരവധി മാറ്റങ്ങളാണിതില്‍ കമ്പനി വരുത്തിയത്. പ്രധാനമായും നിറങ്ങളിലും ഗ്രാഫിക്സിലുമായിരുന്നു മാറ്റങ്ങള്‍ വരുത്തിയത്. 105 കിലോഗ്രാമാണിതിന്റെ ഭാരം.
Content Highlights: India's Most Popular Scooters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..