ന്ത്യന്‍ നിരത്തുകളിലേക്ക് കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യയിലെ എല്ലാ വാഹനനിര്‍മാതാക്കളും. എന്നാല്‍, ഈ കമ്പനികളെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനുള്ള നീക്കമാണ് മൈക്രോ മാക്‌സിന്റെ സഹ സ്ഥാപകനായ രാഹുല്‍ ശര്‍മ നടത്തുന്നത്. 

'നിര്‍മിതബുദ്ധി' (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിത വൈദ്യുത മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കാനുള്ള നീക്കമാണ് രാഹുല്‍ ശര്‍മ നടത്തുന്നത്. ഇതിനായി ഗുഡ്ഗാവ് ആസ്ഥാനമായി 'റിവോള്‍ട്ട് ഇന്റലി കോര്‍പ്പ്' എന്ന പേരില്‍ കമ്പനി രൂപവത്കരിച്ചു. 

2019 ജൂണോടെ ബൈക്ക് വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മനേസറില്‍ നിര്‍മാണ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം 1.20 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകും.

കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ എത്തിച്ച് വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച രാഹുല്‍ ഇലക്ട്രിക് ബൈക്ക് വിപണിയിലും തരംഗമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: India’s First Artificial Intelligence Based Electric Motorcycle