ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ബി.എസ്.-6 ടൂവീലറുകളുടെ വില്പന 60,000 യൂണിറ്റ് കടന്നു. ആക്ടിവ 125 ബി.എസ്.-6, 125 സി.സി. മോട്ടോര്‍സൈക്കിളായ എസ്.പി. 125 എന്നീ മോഡലുകളുടെ വില്പനയാണ് റെക്കോഡ് സമയത്തിനുള്ളില്‍ 60,000 യൂണിറ്റ് കടന്നത്.
രണ്ടു മോഡലുകളും ഇന്ത്യയിലുടനീളം ലഭ്യമാണ്. ഹോണ്ടയുടെ പുതിയ ബി.എസ്.-6 എന്‍ജിനില്‍ സ്മാര്‍ട്ട് പവര്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.
സ്റ്റാന്‍ഡേര്‍ഡ്, അല്ലോയ്, ഡീലക്സ് എന്നീ വേരിയന്റുകളിലും നാല് നിറങ്ങളിലുമാണ് ആക്ടിവ 125 ബി.എസ്.-6 അവതരിപ്പിച്ചിട്ടുള്ളത്. ആറു വര്‍ഷത്തെ വാറന്റി പാക്കേജ് കൂടി ഈ മോഡലിന് ലഭിക്കും. 67,490 രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില.
എസ്.പി. 125 ബി.എസ്.-6ല്‍ എച്ച്.ഇ.ടി. ആറു വര്‍ഷത്തെ വാറന്റിയാണ് ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ടു വേരിയന്റിലും നാലു നിറങ്ങളിലും ലഭ്യമായ എസ്.പി. 125 ബി.എസ്.-6ന് 72,900 രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില.
Content Highlights: Honda Sold 60,000 BS-6 Engine Two Wheelers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..