വാഹനത്തില്‍ നിന്നുള്ള മലിനീകരണ തോത് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച ബിഎസ്-6 മാനദണ്ഡം നടപ്പാക്കി ഹോണ്ട ടൂ വീലര്‍. ഹോണ്ടയുടെ ഭാരത്-6 ശ്രേണിയില്‍പ്പെട്ട ഇരുചക്ര വാഹനങ്ങളുടെ മൂന്ന് മോഡലുകള്‍ ചേര്‍ന്ന് ഒരുലക്ഷം യൂണിറ്റ് എന്ന വില്‍പ്പനനേട്ടം കൈവരിച്ചു.
ഏപ്രില്‍ ഒന്നിന് മുന്‍പ് ബി.എസ്.6 ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കണം എന്ന നിബന്ധന നിലവിലിരിക്കെ, ആറുമാസം മുന്‍പുതന്നെ ഹോണ്ട ഈ വിഭാഗത്തിലുള്ള വാഹനങ്ങള്‍ പുറത്തിറക്കി തുടങ്ങിയിരുന്നു.
ഹോണ്ട ടീ വീലറുകളിലെ ടോപ്പ് സെല്ലിങ്ങ് മോഡലായ ആക്ടീവ 125 ബി.എസ്. 6, എസ്.പി. 125, ആക്ടീവ 6ജി എന്നിവയുടെ വില്‍പ്പനയാണ് ഒരുലക്ഷം എന്ന നേട്ടം കൈവരിച്ചത്.
ഇ.എസ്.പി. സാങ്കേതികവിദ്യയുള്ള ബി.എസ്. 6 എന്ജിന് ആണ് വാഹനത്തില്‍ ഉള്ളത്. ഇ.എസ്.പി. സംവിധാനത്തില്‍ എ.സി.ജി. സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, പ്രോഗ്രാംഡ് ഫ്യൂവല്‍ ഇന്ജെക്ഷന് എന്നിവ ഉള്‍പ്പെടുന്നു.
10 ശതമാനം മുതല്‍ 16 ശതമാനം വരെ അധിക മൈലേജ് വാഹനത്തിന് ലഭിക്കും. ഡിജിറ്റല്‍ മീറ്റര്‍, എല്‍.ഇ.ഡി. ഡി.സി. ഹെഡ് ലാംപ്, എന്ജിന് സ്റ്റാര്‍ട്ട് /സ്റ്റോപ്പ് സ്വിച്ച്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ വാഹനത്തിന്റെ സവിശേഷതയാണ്.
Content Highlights: Honda Sell Over One Lakh BS6 Engine Two Wheelers In Six Months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..