എക്‌സ്-ബ്ലേഡ്, ഹോര്‍ണെറ്റ് ബൈക്കുകള്‍ ഹോണ്ട വെബ്‌സൈറ്റിലില്ല; നിരത്തിലുണ്ടാകുമോയെന്ന് ആശങ്ക


ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതിന് മുന്നോടിയായി വെബ്‌സൈറ്റില്‍ നിന്ന് നീക്കിയതാവാമെന്നാണ് സൂചന.

ണ്ട് സ്‌കൂട്ടറുകള്‍ക്ക് പിന്നാലെ ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ വെബ്‌സൈറ്റില്‍ നിന്ന് രണ്ട് ബൈക്കുകള്‍ കൂടി പുറത്തേക്ക്. ഹോണ്ട സിബി ഹോര്‍നെറ്റ് 160, എക്‌സ്-ബ്ലേഡ് എന്നീ ബൈക്കുകളാണ് ഹോണ്ട വെബ്‌സൈറ്റിലെ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്.

എന്നാല്‍, ഈ വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്തിയതാണെന്ന് വിലയിരുത്തലുകളില്ല. ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതിന് മുന്നോടിയായി വെബ്‌സൈറ്റില്‍ നിന്ന് നീക്കിയതാവാമെന്നാണ് സൂചന. ഹോര്‍ണെറ്റ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എക്‌സ്-ബ്ലേഡിന്റെ കാര്യത്തില്‍ മടങ്ങിവരവുണ്ടാവില്ലെന്നും സൂചനകളുണ്ട്.

അതേസമയം, ഹോണ്ടയുടെ സ്‌പോര്‍ട്‌സ് ബൈക്ക് മോഡലായ സിബിആര്‍250ആര്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറിയിട്ടില്ല. എന്നാല്‍, ആ വാഹനം വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഹോണ്‍നെറ്റ് മികച്ച വില്‍പ്പന നേടിയ ബൈക്കുകളിലൊന്നാണ്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണിന് ശേഷം മടങ്ങിയെത്തിയേക്കുമെന്നാണ് പ്രതീക്ഷ.