നേക്കഡ് ബൈക്കുകള്‍ക്ക് ഇന്ത്യന്‍ നിരത്തുകളോട് ഒരു പ്രത്യേക മമതയുണ്ട്. അതുകൊണ്ടാണ് ഇരുചക്രവാഹന നിര്‍മാതാക്കള്‍ മത്സരിച്ച് ഈ ശ്രേണിയിലുള്ള ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്നത്. യമഹ, കെടിഎം, ബജാജ്, ബിഎംഡബ്ല്യു എന്നിവയുടെ ബൈക്കുകള്‍ക്ക് പിന്നാലെ സിബി300 ആറുമായി ഹോണ്ടയുമെത്തുകയാണ്.
സിബി 300ആര് ഇന്ത്യയില്‍ എത്തിക്കാന്‍ ജപ്പാന് വാഹന നിര്‍മാതാക്കളായ ഹോണ്ട പേറ്റന്റ് സ്വന്തമാക്കിയത് ബൈക്ക് പ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ സ്കൂട്ടര്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹോണ്ട, സിബിആര്‍ 250 പിന്നാലെ ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ക്ക് നല്കുന്ന സമ്മനമാണ് സിബി 300ആര്.
ഇന്ത്യന്‍ നിരത്തില്‍ സജീവമായ കെടിഎം ഡ്യൂക്ക് 390-ക്കും, ബജാജ് ഡൊമിനോറിനും ബിഎംഡബ്ല്യു 310 ആറിനും കടുത്ത വെല്ലുവിളിയുമയായിരിക്കും ഹോണ്ട സിബി 300ആര് ഇന്ത്യയില്‍ എത്തുക. രൂപത്തിലും ഭാവത്തിലും റഫ് ലൂക്ക് നല്കുന്ന സിബി300 ആര് ഇന്ത്യന്‍ നിരത്തില്‍ ഹോണ്ടയ്ക്ക് മുതല്‍കൂട്ടാവുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.
എതിരാളികളില്‍ നിന്ന് വ്യത്യസ്തമായ രൂപകല്‍പ്പനയാണ് സിബി300 ആറില്‍ നല്‍കിയിരിക്കുന്നത്. റൗണ്ട് ഷേയ്പ്പിലുള്ള എല്‍ഇഡി ഹെഡ്ലാമ്പും എല്‍ഇഡി ഇന്‍ട്രുമെന്റ് ക്ലസ്റ്ററും വീതിയേറിയ പെട്രോള്‍ ടാങ്കും ടു പീസ് സീറ്റും ഹോണ്ടയുടെ ഈ കരുത്തനെ വ്യത്യസ്തനാക്കുന്നുണ്ട്.
മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് സിബി 300ആറിന് സുരക്ഷ ഒരുക്കുന്നത്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനായി മുന്‍വശത്തെ ടയറില്‍ അപ്സൈഡ് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് മോണോഷോക്ക് സസ്പെന്‍ഷനുമാണ് ഈ ബൈക്കില്‍ ഒരുക്കിയിരിക്കുന്നത്.
ആറ് സ്പീഡ് ഗിയര്‍ ബോക്സും സിംഗിള്‍ സിലണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനുമാണ് സിബി 300ആറിന് കരുത്ത് പകരുന്നത്. 286 സിസി എന്ജിന് 31 ബിഎച്ച്പി പവറും 27.5 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സജീവമായ ഈ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ വൈകാതെ ഏഷ്യന്‍ വിപണികളിലും നിറസാന്നിധ്യമാകുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..