മിഡ്-സൈസ് ബൈക്ക് ശ്രേണിയിലേക്ക് ഹൈനസ് സി.ബി.350, സി.ബി.350 ആര്‍.എസ്. മോഡലുകള്‍ എത്തിയതോടെ കൂടുതല്‍ പ്രീമിയം ബൈക്ക് ഡീലര്‍ഷിപ്പുകള്‍ തുറന്ന് ഹോണ്ട ടൂവീലേഴ്‌സ്. കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ കോഴിക്കോടും ബിഗ്‌വിങ്ങ് ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് ബിഗ്‌വിങ്ങിന്റെ കേരളത്തിലെ മൂന്നാം ഷോറും.
2020-വിന്റെ ഒടുവില്‍ എത്തിയ ഹൈനസ് സി.ബി.350, സി.ബി.350 ആര്‍.എസ്, 2020 സി.ബി.ആര്‍.1000 ആര്‍.ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സി.ബി.ആര്‍. 1000 ആര്‍.ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്.പി, ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് തുടങ്ങി ഹോണ്ടയുടെ എന്നിങ്ങനെ ഹോണ്ടയുടെ സമ്പൂര്‍ണ പ്രിമിയം മോട്ടോര്‍സൈക്കിളുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ്വിങ്ങ് ടോപ്പ്ലൈന്‍.
സെപ്റ്റംബറില്‍ പുറത്തിറക്കിയ ഹൈനസ് സി.ബി.350 പ്രീമിയം ഡീലര്‍ഷിപ്പുകളിലൂടെയാണ് വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. ഇതോടെയാണ് രാജ്യത്തെ കൂടുതല്‍ നഗരങ്ങളില്‍ ബിഗ്‌വിങ്ങ് തുറക്കാന്‍ ഹോണ്ട തീരുമാനിച്ചത്. കൂടുതല്‍ പ്രീമിയം ബൈക്കുകള്‍ നിരത്തുകളില്‍ എത്തിക്കുന്നതിനൊപ്പം ഈ വര്‍ഷം അവസാനത്തോടെ ബിഗ്‌വിങ്ങ് ഔട്ട്‌ലെറ്റുകള്‍ അമ്പത് എണ്ണമാക്കുമെന്നും ഹോണ്ട ഉറപ്പുനല്‍കുന്നു.
ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഹോണ്ടയുടെ പ്രീമിയം ബൈക്കുകള്‍ക്കായുള്ള ഡീലര്‍ഷിപ്പായ ബിഗ്‌വിങ്ങ് ആദ്യ സ്റ്റോര്‍ തുറന്നത്. പിന്നീട് ഇത് രാജ്യത്തെ പല പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. മുമ്പുണ്ടായിരുന്ന ബൈക്കുകള്‍ക്ക് പുറമെ, മിഡ്-സൈസ് ബൈക്കുകളിലേക്ക് ഹോണ്ട നീങ്ങിയതോടെയാണ് ഈ ഡീലര്‍ഷിപ്പുകളുടെ എണ്ണം ഉയര്‍ത്തുന്നത്.
Content Highlights: Honda Opens Kerala's Third Bigwing Dealership In Calicut