ന്‍ട്രി ലെവല്‍ സ്‌കൂട്ടര്‍ ശ്രേണിയില്‍ തീര്‍ത്തും വേറിട്ട രൂപത്തില്‍ കഴിഞ്ഞ വര്‍ഷം ഹോണ്ട അവതരിപ്പിച്ച കുഞ്ഞന്‍ നവിക്ക് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാനായില്ല എന്നതാണ് യാഥാര്‍ഥ്യം. ഒട്ടു ആകര്‍ഷണമില്ലാത്ത രൂപമായിരുന്ന ഇതിന്റെ പ്രധാന കാരണം. വേറിട്ട രൂപത്തില്‍ പെട്ടെന്ന് വിപണി പിടിക്കാമെന്ന ഹോണ്ടയുടെ മോഹത്തിന് നേരെ വിപരീതമാണ് സംഭവിച്ചത്. ബോറന്‍ രൂപമെന്ന ഒരൊറ്റ കാരണത്താല്‍ യുവാക്കളടക്കം നിഷ്‌കരുണം നവിയെ കൈയ്യെഴിഞ്ഞു.

എന്നാല്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നവിയെ അങ്ങ് പിന്‍വലിക്കാന്‍ ഹോണ്ടക്ക് യാതൊരു പദ്ധതിയുമില്ല. അടിമുടി മാറ്റത്തോടെ സ്‌പോര്‍ട്ടി ലുക്കില്‍ നവി സ്‌കൂട്ട് പതിപ്പ് (നവി 2) ഇങ്ങോട്ടെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. നേരത്തെ 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച നവി സ്‌കൂട്ട് കണ്‍സെപ്റ്റ് മോഡല്‍ അധികം മാറ്റങ്ങളില്ലാതെ ഈ വര്‍ഷം അവസാനത്തോടെ ഇങ്ങോട്ടെത്താനാണ് സാധ്യത. ആക്ടീവ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം.

നവി 2 എന്ന പേരിലാകും ഇവന്‍ പുറത്തിറങ്ങുക. പഴയ നവിയുമായി രൂപത്തില്‍ യാതൊരു സാമ്യവും രണ്ടാം തലമുറക്കാരനില്ല. തനി സ്‌പോര്‍ട്ടി സ്‌കൂട്ടര്‍. വിപണിയിലെത്തിയാല്‍ ഏറ്റവും കൂടുതല്‍ സ്റ്റേറേജ് സ്‌പേസുള്ള സ്‌കൂട്ടറാകും നവി 2. സീറ്റിനടിയില്‍ ഹെല്‍മറ്റ് സ്‌പേസ്, ഫ്‌ളോര്‍ബോര്‍ഡിന് നടുവില്‍ സ്‌റ്റോറേജ് ബോക്‌സ്, ഹാന്‍ഡില്‍ ബാറിന് താഴെ രണ്ട് കബ്ബിഹോള്‍സ് എന്നിവിടങ്ങില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ധാരാളം സ്ഥലമുണ്ട്. 

Honda Navi 2

മുന്‍ഭാഗത്തിന് ഡിയോയുമായി ചെറുതല്ലാത്ത സാമ്യമുണ്ട്. വിന്‍ഡ് ഷീല്‍ഡ് സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കും. യുവാക്കളെ പിടിച്ചിരുത്തുന്ന ഡിസൈനിലാണ് റിയര്‍ സൈഡിന്റെയും രൂപകല്‍പ്പന. എന്നാല്‍ ഹാന്‍ഡില്‍ ബാര്‍ ഡിസൈന്‍ വലിയ പോരായ്മയായി അവശേഷിക്കും. 10 ഇഞ്ചാണ് ടയറുകള്‍. വാഹനത്തിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

പുതുതലമുറ ആക്ടീവ 4G-യില്‍ ഉള്‍പ്പെടുത്തിയ അതേ എഞ്ചിനാകും ഇവനും നല്‍കുക. 110 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 8 പിഎസ് കരുത്തും 9 എന്‍എം ടോര്‍ക്കുമേകും. ഹോണ്ട നവി 2-നൊപ്പം PCX 150 സ്‌കൂട്ടറും ഈ വര്‍ഷം കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കാനാണ് സാധ്യത.

navi