ഹോണ്ട ഗോൾഡ് വിങ്ങ് ടൂർ | Photo: Honda 2Wheeler
ആഡംബര ടൂറിങ്ങ് ബൈക്കിന്റെ പ്രതീകമായി വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മോഡലാണ് ഹോണ്ടയില്‍ നിന്ന് പിറവിയെടുത്തിട്ടുള്ള ഗോള്‍ഡ് വിങ്ങ് ടൂര്‍. ആഡംബര ഫീച്ചറുകള്ക്കൊണ്ട് ആരാധകരെ സൃഷ്ടിക്കുന്ന ഈ ബൈക്കിന്റെ 2022 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഹോണ്ടയുടെ ജന്മനാടായ ജപ്പാനില്‍ നിര്‍മിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഈ ബൈക്കിന് 39.20 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് നിറത്തിനൊപ്പം ഡി.സി.ടി. പ്ലസ് എയര്‍ബാഗ് മോഡലാണ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. കമ്പനിയുടെ എക്സ്ക്ലൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ബിഗ്വിങ്ങ് ടോപ്പ്ലൈനുകളില്‍ ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഓണ്‍ലൈനായും ഈ ബൈക്കിനുള്ള ബുക്കിങ്ങ് സ്വീകരിക്കുന്നുണ്ട്.
ഏറെ സ്റ്റൈലിനൊപ്പം സാങ്കേതികമായ സവിശേഷതകളുമായാണ് 2022 ഗോള്‍ഡ് വിങ്ങ് ടൂര്‍ എത്തിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഫുള്‍ കളര്‍ ടി.എഫ്.ടി. ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ സ്ക്രീനാണ് ഈ ബൈക്കിലുള്ളത്. ഇതിനൊപ്പം ബ്ലൂടൂത്ത് കണക്ടിവിറ്റിയും രണ്ട് യു.എസ്.ബി. ടൈപ്പ് സി പോര്‍ട്ടുകളും 2022 ഗോള്‍ഡ് വിങ്ങുകളുമുണ്ട്. സീറ്റുകളും മറ്റ് ഫീച്ചറുകളും മുന്‍ മോഡലിലേതിന് സമാനമായാണ് പുതിയ പതിപ്പിലും ഒരുങ്ങിയിട്ടുള്ളത്.
ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്ട്രോള് (എച്ച്.എസ്.ടി.സി), ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ഐ.എസ്.ജി), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്(എച്ച്.എസ്.എ) തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ഐഡിയല്‍ സ്റ്റോപ്പ് സവിശേഷതയും ഗോള്‍ഡ് വിങ്ങിലുണ്ട്. യാത്രകള്‍ കൂടുതല്‍ അനായാസമാക്കുന്നതിനായി ഡബില്‍ വിഷ്ബോണ്‍ ഫ്രണ്ട് സസ്പെന്‍ഷനും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്.
1833 സി.സി. ലിക്വിഡ് കൂള്‍ഡ് 4 സ്ക്രോക്ക് 24 വാല്‍വ് എസ്.ഒ.എച്ച്.സി. ഫ്ളാറ്റ് 6 എന്‍ജിനാണ് 2022 ഗോള്‍ഡ് വിങ്ങില്‍ നല്‍കിയിട്ടുള്ളത്. 93 കിലോവാട്ട് പവറും 170 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിക്കുന്നത്. ത്രോട്ടില്‍ ബൈ വയര്‍ എന്ജിന് മാനേജ്മെന്റില്‍ ടൂര്‍, സ്പോര്‍ട്ട്, ഇക്കോ, റെയിന്‍ എന്നീ നാല് റൈഡ് മോഡുകളും ഈ ബൈക്കിലുണ്ട്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനാണ് ഇതിലുള്ളത്. 21 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.
Content Highlights: Honda Motorcycle & Scooter India launches 2022 Gold Wing Tour
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..