ഹോണ്ട സി.ബി.650ആർ, സി.ബി.ആർ.650ആർ ബൈക്കുകൾ | Photo: Honda India
കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണുകളില്‍ ഇളവ് വരുത്തിയതോടെ ഹോണ്ടയുടെ കരുത്തന് മോഡലുകളായ സി.ബി.650ആര്, സി.ബി.ആര്.650ആര് എന്നീ വാഹനങ്ങളുടെ വില്‍പ്പന ആരംഭിച്ചു. മുംബൈയിലെ ബിഗ്വിങ്ങ് ടോപ്പ്ലൈന്‍ ഡീലര്‍ഷിപ്പില്‍ സംഘടിപ്പിച്ച മാസ് ഡെലിവറിയിലൂടെയാണ് വിതരണം ആരംഭിച്ചിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിതരണം.
നിയോ സ്പോര്‍ട്സ് കഫേ മോഡലായി എത്തിയിട്ടുള്ള ബൈക്കുകളാണ് സി.ബി.650ആര്, സി.ബി.ആര്650ആര് എന്നിവ. 15 ഉപയോക്താക്കള്‍ക്കാണ് ഈ ബൈക്കുകള്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, ഹോണ്ട പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിക്കുന്ന ടൂറിങ്ങ് ബൈക്കായ ഗോള്‍ഡ്വിങ്ങ് ടൂറിന്റെ ആദ്യ ബാച്ചിലെ മുഴുവന്‍ മോഡലും 24 മണിക്കൂറിനുള്ള ബുക്കിങ്ങ് പൂര്‍ത്തിയായി. 37.20 ലക്ഷം രൂപയിലാണ് ഈ ബൈക്കിന്റെ എക്സ്ഷോറും വില ആരംഭിക്കുന്നത്.
അതേസമയം, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് സി.ബി.650ആര്, സി.ബി.ആര്650ആര് ബൈക്കുകള്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. സി.ബി. 650ആറിന് 8.67 ലക്ഷം രൂപയും സി.ബി.ആര്.650ആറിന് 8.88 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. താരതമ്യേന ഭാരം കുറഞ്ഞതും മികച്ച പ്രകടനം ഉറപ്പാക്കുന്നതുമായി ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ഇതിനുപുറമെ, പുതിയ മോഡലില്‍ കൂടുതല്‍ യാത്രാസുഖവും ഉറപ്പാക്കുന്നുണ്ടെന്നാണ് സൂചന.
നിയോ സ്പോര്‍ട്സ് കഫെ ഡിസൈനിലാണ് ഈ രണ്ട് മോട്ടോര്‍ സൈക്കിളുകളും ഒരുങ്ങിയിട്ടുള്ളത്. നീളവും കുറഞ്ഞതും വിസ്താരമുള്ളതുമായി പിന്‍ഭാഗം, വലിപ്പം കുറഞ്ഞ റൗഡ് ഹെഡ്ലൈറ്റ്, നീളം കൂടിയിട്ടുള്ള പെട്രോള്‍ ടാങ്ക്, വലിപ്പും കുറഞ്ഞതും കൂടുതല്‍ സ്റ്റൈലിഷായതുമായി സൈഡ് പാനലുകള്‍ എന്നിവയുണ്ട്. സി.ബി.650ആറിന്റെ ഫുള്ളി ഫെയേഡ് പതിപ്പാണ് സി.ബി.ആര്. 650ആര്.
കാര്യക്ഷമമായ സുരക്ഷ സംവിധാനത്തിലാണ് ഈ വാഹനമെത്തിയിട്ടുള്ളത്. സ്മാര്‍ട്ട് എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍(ഇ.എസ്.എസ്) പെട്ടെന്ന് ബ്രേക്കിങ്ങ് ഒരുക്കാന്‍ സഹായിക്കുകയും മറ്റ് വാഹനങ്ങള്‍ക്ക് സിഗ്നല്‍ നല്‍കുകയും ചെയ്യും. മോഷണ ശ്രമമുണ്ടായാല്‍ ഹോണ്ട ഇഗ്നീഷ്യല് സെക്യൂരിറ്റി സിസ്റ്റത്തിലൂടെ(എച്ച്.ഐ.എസ്.എസ്) എന്ജിന് സ്റ്റാര്‍ട്ട് ആകുന്നത് തടയുന്നു. ഇവയ്ക്കു പുറമെ, മെച്ചപ്പെട്ട ബ്രേക്കിങ്ങും ഡ്യുവല്‍ ചാനല്‍ എ.ബി.എസും സുരക്ഷ കാര്യക്ഷമമാക്കും.
ഒരേ പ്ലാറ്റ്ഫോമാണ് സി.ബി.ആര്. 650ആര്, സി.ബി. 650ആര് മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്നത്. 649 സ.സി. ഇന്‍-ലൈന്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ ബൈക്കുകളുടെ ഹൃദയം. ഇത് 86 ബി.എച്ച്.പി. കരുത്തും 57.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലെച്ചിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഈ ബൈക്കുകളില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. മികച്ച സസ്പെന്ഷന് സംവിധാനവും യാത്രയെ കൂടുതല്‍ സുഗമമാക്കുന്നു.
Content Highlights: Honda Motorcycle & Scooter India commences the deliveries of CB650R & CBR650R
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..