ഹോണ്ട ഹൈനസ് സി.ബി.350 | Photo: Honda Bigwing
മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ഹോണ്ട ടൂവീലേഴ്സ് അടുത്തിടെ അവതരിപ്പിച്ച ഹൈനസ് സി.ബി.350 ബൈക്ക് സര്‍വീസിനായി തിരികെ വിളിക്കുന്നു. വാഹനത്തിന്റെ ഗിയര്‍ബോക്സില്‍ കണ്ടെത്തിയ തകരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രശ്നം പരിഹരിച്ച് നല്‍കുന്നതിനായി തിരികെ വിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള ബൈക്കുകളാണ് സര്‍വീസിനായി എത്തിക്കേണ്ടത്. എന്നാല്‍, എത്ര ബൈക്കുകളാണ് ഈ സമയത്തില്‍ നിര്‍മിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഈ തകരാര്‍ വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 23-ാം തിയതി മുതലാണ് ഹൈനസ് ബൈക്കുകള്‍ സര്‍വീസിനായി എത്തിക്കേണ്ടത്. രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ ബിഗ്വിങ്ങ് ഡീലര്‍ഷിപ്പുകളില്‍ സര്‍വീസ് ക്യാമ്പ് ഒരുക്കുന്നുണ്ടെന്നാണ് ഹോണ്ട അറിയിച്ചിട്ടുള്ളത്. സൗജന്യമായായിരിക്കും ഗിയര്‍ബോക്സിലെ ഈ തകരാര്‍ പരിഹരിച്ച് നല്‍കുന്നതെന്നും ഹോണ്ട ഉറപ്പ് നല്കുന്നു.
ഡി.എല്‍.എക്സ്, ഡി.എല്‍.എക്സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഹൈനസ് സി.ബി 350 നിരത്തുകളില്‍ എത്തിയിട്ടുള്ളത്. റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മിഡ്-സൈസ് ശ്രേണിയില്‍ ഹോണ്ടയുടെ ഈ ചുവടുവയ്പ്പിന് മികച്ച സ്വീകാര്യതായാണ് ലഭിച്ചിട്ടുള്ളത്.
കരുത്തേറിയ 350 സി.സി., എയര്‍ കൂള്‍ഡ് 4 സ്ട്രോക് ഒ.എച്ച്.സി. സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് ഹെനസ് സി.ബി. 350-ക്ക് കരുത്തേകുന്നത്. പി.ജി.എം.-എഫ്1 സാങ്കേതികവിദ്യയാണ് ഈ എന്‍ജിന്റെ ഹൈലൈറ്റ്. ഈ എന്ജിന് 20.8 ബിഎച്ച്പി പവറും 30 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights; Honda HNess CB350 Recall For Service
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..