അതിവേഗം കുതിച്ച് ഹോണ്ട ഹൈനസ് സി.ബി.350; 100 ദിവസത്തില്‍ നിരത്തിലെത്തിയത് 10,000 യൂണിറ്റ്


ഡി.എല്‍.എക്‌സ്, ഡി.എല്‍.എക്‌സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഹൈനസ് സി.ബി 350 നിരത്തുകളില്‍ എത്തുന്നത്.

ഹോണ്ട ഹൈനസ് സി.ബി 350 | Photo: Honda 2Wheeler India

ന്ത്യയിലെ 350-500 സി.സി.ബൈക്ക് ശ്രേണിയിലേക്ക് ഹോണ്ട എത്തിച്ചിട്ടുള്ള പ്രീമിയം ബൈക്കായ ഹോണ്ട ഹൈനസ് സി.ബി.350-ക്ക് വന്‍ കുതിപ്പ്. ഒക്ടോബര്‍ 21-ന് വിതരണം ആരംഭിച്ച ഈ വാഹനം 100 ദിവസത്തോട് പിന്നിടുന്നതോടെ 10,000 യൂണിറ്റ് വിറ്റഴിച്ചെന്ന് ഹോണ്ട ടൂവീലേഴ്‌സ് അറിയിച്ചു. ഹോണ്ടയുടെ പ്രീമിയം ബൈക്ക് ഡീലര്‍ഷിപ്പായ ബിഗ്‌വിങ്ങ് നെറ്റ്‌വര്‍ക്ക് വഴിയാണ് ഹൈനസ് സി.ബി.350 ബൈക്കുകള്‍ നിരത്തുകളില്‍ എത്തുന്നത്.

ഡി.എല്‍.എക്‌സ്, ഡി.എല്‍.എക്‌സ് പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഹൈനസ് സി.ബി 350 നിരത്തുകളില്‍ എത്തുന്നത്. റെട്രോ സ്റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. റൗണ്ട് ഹെഡ്ലൈറ്റ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോം ഫിനീഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന ക്രോമിയം ഫിനീഷിങ്ങിലുള്ള എക്സ്ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് ഹൈനസിനെ സ്റ്റൈലിഷാക്കുന്നത്.

എതിരാളികളില്‍ നിന്ന് ഒരുപടി മുന്നില്‍ നില്‍ക്കുന്നതിനായി സ്മാര്‍ട്ട് ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും, നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും. ഹൈനസിന്റെ ശ്രേണിയില്‍ ഈ സംവിധാനം ഒരുക്കുന്ന ആദ്യ ബൈക്കാണിത്.

പ്രേഷ്യസ് റെഡ് മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് ഹൈനസിന്റെ ഡി.എല്‍.എക്‌സ് വേരിയന്റ് എത്തുന്നത്. അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക് വിത്ത് പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ വിത്ത് മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് നിറങ്ങളിലാണ് ഡി.എല്‍.എക്‌സ് പ്രോ എത്തുന്നത്.

കരുത്തേറിയ 350 സി.സി., എയര്‍ കൂള്‍ഡ് 4 സ്ട്രോക് ഒ.എച്ച്.സി. സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് ഹെനസ് സി.ബി. 350-ക്ക് കരുത്തേകുന്നത്. പി.ജി.എം.-എഫ്1 സാങ്കേതികവിദ്യയാണ് ഈ എന്‍ജിന്റെ ഹൈലൈറ്റ്. ഈ എന്‍ജിന്‍ 20.8 ബിഎച്ച്പി പവറും 30 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Content Highlights: Honda H’ness CB350 crosses 10,000 sales mark

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented