വര്‍ഷത്തെ ഉത്സവ സീസണില്‍ റെക്കോര്‍ഡ് വില്‍പന കൈവരിച്ച് ഹോണ്ട ടൂ വീലേഴ്‌സ്. സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 13.50 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട വിറ്റത്. ഹോണ്ടയുടെ തന്നെ കഴിഞ്ഞ വര്‍ഷത്തെ ഒരു ലക്ഷം യൂണിറ്റുകള്‍ എന്ന റെക്കോര്‍ഡ് വില്‍പനയാണ് ഇത്തവണ തിരുത്തിയെഴുതിയത്.   

പ്രതിമാസ ഉല്‍പാദനം 50,000 യൂണിറ്റുകള്‍ ആയി ഉയര്‍ത്താന്‍ സാധിച്ചതാണ് വില്‍പന കൂടാന്‍ കാരണമെന്ന് ഹോണ്ട ടു വീലേഴ്‌സ് സെയില്‍സ് വൈസ് പ്രസിഡണ്ട് യവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു. വിപുലമായ പ്രചാരണവും മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങളും റെക്കോര്‍ഡ് നേട്ടത്തിന് സഹായകരമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ 4,37,531 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ ഹോണ്ട വിറ്റഴിച്ചത്. 29,004 യൂണിറ്റുകള്‍ കയറ്റി അയച്ചു. ഇതിന് പിന്നാലെ ഹോണ്ടയുടെ പുതിയ സ്‌കൂട്ടറായ ഗ്രാസിയ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതിന്റെ ബുക്കിങ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്. 

Content Highlights: Honda Two Wheelers Festive Season Sales, Honda Bikes, Honda Scooters, Honda India, Honda