ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട യൂട്ടിലിറ്റി സ്‌കൂട്ടര്‍ ഗണത്തില്‍ വ്യത്യസ്തമായ രൂപത്തില്‍ അവതരിപ്പിച്ച മോഡലാണ് ക്ലിഖ്. നിരത്തിലെത്തി നാല് മാസം തികയും മുമ്പ് ക്ലിഖിന്റെ വില്‍പന പതിനായിരം യൂണിറ്റ് പിന്നിട്ടെന്ന് കമ്പനി അറിയിച്ചു. ഹോണ്ട ആക്ടീവയുടെ അടിസ്ഥാനത്തിലാണ് 110 സിസി ക്ലിഖ് പിറവിയെടുത്തത്. കുറഞ്ഞ വിലയില്‍ പതിവ് സ്‌കൂട്ടര്‍ ഡിസൈനില്‍ നിന്ന് വ്യത്യസ്തമായ രൂപമാണ് ഉപഭോക്താക്കളെ ക്ലിഖിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. 

46034 രൂപയാണ് ക്ലിഖിന്റെ കോഴിക്കോട്‌ എക്സ്ഷോറൂം വില. നവിക്ക് ഇതിനേക്കാള്‍ മൂവായിരം രൂപ കുറവായിരുന്നു, എന്നാല്‍ ഫീച്ചേര്‍സിലും രൂപത്തിലും നവിയെക്കാള്‍ ബഹുദൂരം മുന്‍പിലാണ് ഹോണ്ടയുടെ ഓമന പുത്രനായ ക്ലിഖ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നാണ് ക്ലിഖ്, ആകെ 102 കിലോഗ്രാമാണ് ഭാരം. അതിനാല്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കും. 

Read More; ഹോണ്ട നവി, ഹോണ്ട ക്ലിഖ്; ആരാണ് കേമന്‍?

ആക്ടീവ ഐ മോഡലില്‍ ഉള്‍ക്കൊള്ളിച്ച അതേ എഞ്ചിനാണ് ക്ലിഖിനും കരുത്തേകുക. 109.19 സിസി ഫോര്‍ സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.94 എന്‍എം ടോര്‍ക്കുമേകും. ഹോണ്ടയുടെ കോംബി ബ്രേക്ക് സിസ്റ്റം സുരക്ഷ വര്‍ധിപ്പിക്കും. ഇതിനൊപ്പം റോഡുകളില്‍ ടയറുകള്‍ക്ക് അധിക ഗ്രിപ്പ് നല്‍കാന്‍ സ്പെഷ്യല്‍ ബ്ലോക്ക് പാറ്റേണ്‍ ഗ്രിപ്പ് ടയറുകളും വാഹനത്തിനുണ്ട്. 

Content Highlights: Honda Cliq Features, Honda Cliq Prize, Hond Cliq Scooters, Cliq