നിരത്തുകളിലെ പോരാളിയായി ഹോണ്ടയുടെ സി.ബി.300എഫ് എത്തി; വില 2.25 ലക്ഷം രൂപ മുതല്‍


സി.ബി.300 എഫ് എന്ന പേരില്‍ എത്തിയിട്ടുള്ള ഈ ബൈക്ക് ഹോണ്ടയുടെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ്‌വിങ്ങിലൂടെ ഇനി നിരത്തുകളില്‍ എത്തും.

ഹോണ്ട സി.ബി.300എഫ് | Photo: Honda Bigwing

ന്ത്യയിലെ നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ ബൈക്ക് ശ്രേണിയിലെ ഹോണ്ടയുടെ കരുത്തന്‍ സാന്നിധ്യമായി പുതിയ മോഡല്‍ അവതരിപ്പിച്ചു. സി.ബി.300 എഫ് എന്ന പേരില്‍ എത്തിയിട്ടുള്ള ഈ ബൈക്ക് ഹോണ്ടയുടെ പ്രീമിയം ഡീലര്‍ഷിപ്പായ ബിഗ്‌വിങ്ങിലൂടെ ഇനി നിരത്തുകളില്‍ എത്തും. ഹോണ്ട സി.ബി.300എഫ് ഡി.എല്‍.എക്‌സ്, സി.ബി.300എഫ് ഡി.എല്‍.എക്‌സ്. പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ ബൈക്കിന് യഥാക്രമം 2.25 ലക്ഷം രൂപയും 2.28 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ച പ്രധാന്യം നേടുന്ന വാഹന വിഭാഗമാണ് സ്ട്രീറ്റ്‌ഫൈറ്റര്‍ ബൈക്കുകള്‍. ഏറ്റവും മികച്ച രൂപകല്‍പ്പനയിലും കരുത്തുന്ന പെര്‍ഫോമെന്‍സിനും പ്രധാന്യം നല്‍കി ഹോണ്ട എത്തിക്കുന്ന വാഹനമാണ് സി.ബി.300എഫ് എന്ന സ്ട്രീറ്റ്‌ഫൈറ്റര്‍. ഈ ബൈക്കിന്റെ ഡിസൈനിനും പെര്‍ഫോമെന്‍സും കണക്കിലെടുത്ത് ശരിയായ സ്ട്രീറ്റ്‌ഫൈറ്റര്‍ എന്ന വിശേഷണം ഈ വാഹനത്തിന് യോജിക്കുമെന്നും ഹോണ്ട പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിഭാഗം മേധാവി അഭിപ്രായപ്പെട്ടു.

വളരെ സ്റ്റൈലിഷായാണ് ഈ വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പും ഇന്റിക്കേറ്ററും ടെയില്‍ലൈറ്റും, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഗോള്‍ഡന്‍ ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള യു.എസ്.ഡി. ഫോര്‍ക്ക്, മസ്‌കുലര്‍ ഭാവമുള്ള ഫ്യുവല്‍ ടാങ്ക്, ഗ്രാഫിക്‌സുകള്‍, സ്പ്ലിറ്റ് സീറ്റ്, പുതുമയുള്ള ഗ്രാബ് റെയില്‍ വലിപ്പം കുറഞ്ഞ എക്‌സ്‌ഹോസ്റ്റ് തുടങ്ങിയവയാണ് ഈ ബൈക്കിനെ കാഴ്ചയില്‍ ഏറെ ആകര്‍ഷകമാക്കുന്നത്.

കരുത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് സി.ബി.300 എഫ് എത്തിയിരിക്കുന്നത്. 293 സി.സി. ഓയില്‍ കൂള്‍ഡ് ഫോര്‍ വാല്‍വ് എസ്.ഒ.എച്ച്.സി. എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇത് 24 ബി.എച്ച്.പി. പവറും 25.6 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. അഞ്ച് സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍. അസിസ്റ്റ് സ്ലിപ്പര്‍ ക്ലെച്ച്, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളും ഈ വാഹനത്തിന്റെ പെര്‍ഫോമെന്‍സിനെ സ്വാധീനിക്കുന്നുണ്ട്.

2084 എം.എം. നീളവും 765 എം.എം. വീതിയും 1075 എം.എം. ഉയരവുമുള്ള ഈ ബൈക്കിന് 1390 എം.എം. വീല്‍ബേസാണുള്ളത്. 177 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സും 789 എം.എം. സീറ്റ് ഹൈറ്റും സി.ബി.300എഫിന്റെ സവിശേഷതകളിലൊന്നാണ്. 153 കിലോഗ്രാം ഭാരവും 14.1 ലിറ്റര്‍ ഇന്ധനശേഷിയുള്ള ടാങ്കും ഈ ബൈക്കിലുണ്ട്. 17 ഇഞ്ച് ടയറുകള്‍ക്കൊപ്പം മുന്നില്‍ 276 എം.എമ്മും പിന്നില്‍ 220 എം.എമ്മും വലിപ്പമുള്ള ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിട്ടുള്ളത്. സുരക്ഷ കാര്യക്ഷമാക്കുന്നതിനായി ഡ്യുവല്‍ ചാനല്‍ എ.ബി.എസുമുണ്ട്.

Content Highlights: Honda CB300F Naked Street Fighter Launched In India, Honda CB300F, Honda Motorcycle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented