300 സി.സിയിലെ മാജിക്കുമായി ഹോണ്ട; സ്ട്രീറ്റിലെ ഫൈറ്ററാകാന്‍ സി.ബി.300 എഫ് | Video


സി. സജിത്

200 സി.സി. മുതല്‍ 300 സി.സി. വരെയുള്ള സ്ട്രീറ്റ് ബൈക്ക് വിഭാഗത്തിലേക്ക് ഹോണ്ടയുടെ കടന്നുവരവാണ് സി.ബി.300 എഫുമായി.

ഹോണ്ട സി.ബി.300എഫ് | Photo: Honda Bigwing

സ്ട്രീറ്റ് ബൈക്കുകളിലാണ് ഇപ്പോള്‍ ചെറുപ്പക്കാരുടെ കണ്ണ്. അതിനാല്‍ ഈ വിഭാഗത്തില്‍ മത്സരവും കൂടുതലാണ്. വികസിക്കുന്ന സെഗ്മെന്റുകളിലേക്കായിരിക്കും കമ്പനികള്‍ കണ്ണുവെയ്ക്കുന്നത്. 200 സി.സി. മുതല്‍ 300 സി.സി. വരെയുള്ള സ്ട്രീറ്റ് ബൈക്ക് വിഭാഗത്തിലേക്ക് ഹോണ്ടയുടെ കടന്നുവരവാണ് സി.ബി.300 എഫുമായി. വന്നകാലം തൊട്ടേ മികവു തെളിയിച്ചതാണ് ഹോണ്ട മോട്ടോര്‍സൈക്കിളിലെ സി.ബി. ശ്രേണി. പ്രീമിയം ബൈക്കുകളുടെ കൂട്ടത്തിലേക്കാണ് സി.ബി.300 എഫിനെ കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഇപ്പോള്‍ മത്സരവും കടുപ്പമാണ്. ഹൈദരാബാദിലെ രാമോജി സിറ്റിയിലായിരുന്നു സി.ബി.300 എഫിന്റെ ഡ്രൈവ് ഹോണ്ട ഒരുക്കിയത്. അതിന്റെ വിശേഷങ്ങള്‍.

രൂപംഒരു സ്ട്രീറ്റ് ബൈക്കിന് വേണ്ടതെല്ലാം കാഴ്ചയില്‍ സി.ബി.300 എഫിനുണ്ട്. ആരുമൊന്നു നോക്കാവുന്ന രൂപമാണ്. എന്നാല്‍ സി.ബി. ശ്രേണിയില്‍ ഇന്നുകാണുന്ന വാഹനങ്ങളുടെ രൂപത്തില്‍നിന്ന് മാറി ചിന്തിച്ചിരിക്കുകയാണ്. കൂടുതല്‍ ഷാര്‍പ്പ് ലൈനുകളാണ് സി.ബി.300 എഫിന്റെ സഹോദരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഹെഡ് ലൈറ്റില്‍ നിന്ന് തുടങ്ങുന്നു. അമ്പിന്റെ ആകൃതിയിലുള്ളതാണ്. ഇപ്പോഴത്തെ ട്രെന്റ് ഹെഡ് ലാമ്പുകളോട് സാദൃശ്യമുണ്ട്.

ഹെഡ് ലൈറ്റുകള്‍ക്ക് മുകളിലായി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ടാപ്പര്‍ ചെയ്ത ഹാന്‍ഡില്‍ബാര്‍, ആദ്യം കണ്ണുപതിയുന്ന സ്വര്‍ണനിറമാര്‍ന്ന അപ്പ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍. യു.എസ്.ബി. ചാര്‍ജിങ് പോയിന്റ്. പേര് പതിപ്പിച്ച വശങ്ങളിലെ ചിറകുകളാണ് വണ്ടിയുടെ ഗാംഭീര്യം നല്‍കുന്ന മറ്റൊരു കണ്ടെത്തല്‍. മുന്നിലെ മഡ്ഗാര്‍ഡ് ചെറുതാണ്. കറുപ്പ് രാശിയിലുള്ള 17 ഇഞ്ച് 10 സ്‌പോക്ക് അലോയി വീലുകളും സുന്ദരമാണ്. 14.1 ലിറ്റര്‍ പെട്രോള്‍ കൊള്ളുന്ന വലിയ ടാങ്ക് എടുത്തുകാണിക്കു.

789 മില്ലീമീറ്ററാണ് സീറ്റിന്റെ ഉയരം. സ്വാഭാവികമായും ഉയരത്തിലാണ് പിന്‍സീറ്റ്. പിടിച്ചിരിക്കാന്‍ സ് പ്ലിറ്റ് ഗ്രാബ് ഹാന്‍ഡിലുണ്ട്. പിന്‍വശത്തെ ടേണ്‍ സിഗ്‌നലും ടെയില്‍ ലൈറ്റും എല്‍.ഇ.ഡി.യാണ്. മീറ്റര്‍ ഡിജിറ്റലായി. കടുത്തസൂര്യപ്രകാശത്തിലും മീറ്റര്‍ വ്യക്തമായി കാണാനായി അഞ്ച് തലത്തിലുള്ള പ്രകാശക്രമീകരണവുമുണ്ട്. ഹാന്‍ഡില്‍ബാറിന്റെ ഇടതുവശത്തുള്ള കണ്‍ട്രോളുകള്‍ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി ഫോണ്‍വിളി, മെസേജ് അയ്ക്കല്‍, സംഗീതം ആസ്വദിക്കുക, നാവിഗേഷന്‍ ഉപയോഗിക്കുക തുടങ്ങിയ കലാപരിപാടികളും നടക്കും.

പുതിയ 293.52 സി.സി. ഓയില്‍കൂള്‍ഡ് സിംഗിള്‍ ഓവര്‍ഹെഡ് ക്യാംഷാഫ്റ്റ് എന്‍ജിനാണ് സി.ബി.300 എഫില്‍ വരുന്നത്. പുതിയ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിന്‍ 7,500 ആര്‍.പി. എമ്മില്‍ 24.13 ബി. എച്ച്.പി. കരുത്തും 5,500 ആര്‍.പി. എമ്മില്‍ 25. എന്‍. എം. ടോര്‍ക്കും നല്‍കുന്നു. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. ഗിയര്‍ഷിഫ്റ്റ് ആയാസമാക്കുവാനായി മള്‍ട്ടിപ്ലേറ്റ് അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചുമുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് അപ്‌സൈഡ് ഡൗണ്‍ സസ്‌പെന്‍ഷനോടുകൂടിയ ഡയമണ്ട് ഫ്രെയിമും പിന്നില്‍ അഞ്ച് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ്. മുന്നില്‍ 276 എം.എം. ഡിസ്‌കും പിന്നില്‍ 220 എം.എമ്മുമാണ്. സുരക്ഷയ്ക്കായി ഡ്യുവല്‍ചാനല്‍ എ.ബി.എസുമുണ്ട്.

ഓടിച്ചപ്പോള്‍

ഈ വിഭാഗത്തില്‍ ഓയില്‍കൂള്‍ഡ് എന്‍ജിന്‍ ആദ്യമാണ്. 8,500 ആര്‍.പി.എമ്മില്‍ കുതിക്കുമ്പോഴും വിറയലില്ലെന്നതാണ് എടുത്തുപറയേണ്ടത്. ഹൈദരാബാദിലെ ഒഴിഞ്ഞ റോഡില്‍ 130 കിലോമീറ്റര്‍ വേഗത്തിലോടിയിട്ടും വിറയലോ എന്‍ജിന് കിതപ്പോ തീരെ അനുഭവപ്പെട്ടില്ല. സൂപ്പര്‍ലൈറ്റ് സ്ലിപ്പര്‍ ക്ലച്ചാണ് ഗിയര്‍ഷിഫ്റ്റ് ആസ്വാദ്യമാക്കുന്നത്. നഗരത്തിരക്കിലെ ഗിയര്‍ഷിഫ്റ്റ് മടുപ്പുണ്ടാക്കില്ല. റൈഡിങ് പൊസിഷന്‍ കുത്തനെയാണ്. അത് യാത്രയ്ക്ക് സുഖകരവുമാണ്. ദൂരയാത്രയ്ക്ക് പോലും സുഖപ്രദമാണ് സീറ്റ്.

എന്നാല്‍ പിന്‍സീറ്റിന്റെ കാര്യം അത്രപോര. മറ്റ് നേക്കഡ് ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ സീറ്റാണ്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായി യാത്ര ചെയ്യുമ്പോള്‍ മടുപ്പ് തോന്നിയേക്കാം.മികച്ച സസ്‌പെന്‍ഷന്‍ കാരണം ഹെവി കോര്‍ണറിങ് സുഖകരമാണ്. വാഹനം മികച്ച ബ്രേക്കിങ് നല്‍കുന്നുണ്ട്. എ.ബി.എസ്. വളരെ സെന്‍സിറ്റീവാണ്. ചെറിയ സ്പീഡില്‍ ബ്രേക്ക് ചെയ്താല്‍ പോലും എ.ബി.എസ്. ആക്ടിവേറ്റ് ആകുന്നുണ്ട്. ചില നേരത്ത് ഇത് ഒരു ബുദ്ധിമുട്ടാവുന്നുണ്ട്.

ഡീലക്‌സ്, ഡീലക്‌സ് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. ഡീലക്‌സിന് 2.26 ലക്ഷം രൂപയും ഡീലക്‌സ് പ്രോയ്ക്ക് 2.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Content Highlights: Honda CB300F, Honda high power street fighter bike, Naked street fighter, honda cb300f


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented