ലുക്കില്‍ കേമന്‍, കരുത്തില്‍ ഹൈനസിന് സമന്‍; സി.ബി.350 ആര്‍.എസ് അവതരിപ്പിച്ച് ഹോണ്ട


ഹൈനസ് സി.ബി.350-യെക്കാള്‍ സ്‌പോര്‍ട്ടി ഭാവത്തിലാണ് 350 ആര്‍.എസ്. എത്തിയിട്ടുള്ളത്.

ഹോണ്ട സി.ബി.350 ആർ.എസ് അവതരിപ്പിക്കുന്നു | Photo: Honda 2Wheeler

ന്ത്യയിലെ മിഡ്-സൈസ് മോട്ടോര്‍ സൈക്കിള്‍ വിപണിയിലെ പുത്തന്‍ സാനിധ്യമാണ് ഹോണ്ടയുടെ ഹൈനസ് സി.ബി350. കഴിഞ്ഞ ഒക്ടോബറില്‍ അവതരിപ്പിച്ച ഈ വാഹനത്തെ അടിസ്ഥാനമാക്കി രണ്ടാമത്തെ വാഹനവും ഹോണ്ട എത്തിച്ചിരിക്കുകയാണ്. സി.ബി.350 ആര്‍.എസ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 1.96 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. മാര്‍ച്ച് ആദ്യ മാസത്തോടെ ഈ ബൈക്ക് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഹൈനസ് സി.ബി.350-യെക്കാള്‍ സ്‌പോര്‍ട്ടി ഭാവത്തിലാണ് 350 ആര്‍.എസ്. എത്തിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള ഫ്യുവല്‍ ടാങ്ക്, ഫുള്‍ എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ് എന്നിവയാണ് ഈ ബൈക്കിന് മുന്‍ മോഡലില്‍ നിന്നുള്ള പ്രധാന മാറ്റം. റോഡ് സെയ്‌ലിങ്ങ് എന്നതിന്റെ ചുരുക്കമായാണ് ആര്‍.എസ്. എന്ന് നല്‍കിയിരിക്കുന്നതെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇണങ്ങുന്ന വാഹനമാണ് സി.ബി.350 ആര്‍.എസ്. എന്നാണ് ഹോണ്ട അഭിപ്രായപ്പെട്ടിരിക്കുന്നത്.

സീറ്റിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റൈലിഷായാണ് പിന്‍വശം ഒരുക്കിയിരിക്കുന്നത്. ചെറിയ ടെയ്ല്‍ലാമ്പ്, പിന്നിലേക്ക് നീണ്ടിരിക്കുന്ന മഡ്ഗാര്‍ഡ്, ചെറിയ ഇന്റിക്കേറ്ററുകള്‍ എന്നിവയാണ് പിന്‍വശത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍ ഇതിലെ പുതുമയാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്യുവല്‍ ചാനല്‍ എ.ബി.എസ്, സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ എന്നിവ ഹൈനസില്‍ നിന്ന് പറിച്ചുനട്ടവയാണ്.

ഹൈനസില്‍ നല്‍കിയിട്ടുള്ള 348 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സി.ബി.350 ആര്‍.എസിനും കരുത്തേകുന്നത്. ഇത് 20.8 ബി.എച്ച്.പി.പവറും 30 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സ്ലിപ്പര്‍ ക്ലെച്ച് സംവിധാനത്തിനൊപ്പം അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ജാവ 42, ബെനെലി ഇംപീരിയാലെ 400 എന്നീ ബൈക്കുകളാണ് സി.ബി.350 ആര്‍.എസിന്റെ എതിരാളികള്‍.

Content Highlights: Honda adds new chapter to CB Legacy in India. Announces global premier of CB350RS

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented